ഉണ്ണിച്ചേട്ടനോട് പത്താമത്തെ നിലയില്‍ നിന്ന് ചാടാന്‍ പറഞ്ഞാലും ചെയ്യും, ഫെറ്റ് എന്ന് കേട്ടാല്‍ പുള്ളിക്ക് ആക്രാന്തമാണ്: അനീഷ് ഗോപാല്‍

ഭ്രമം, തീവണ്ടി എന്നീ സിനിമകളിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അനീഷശ് ഗോപാല്‍. ഭ്രമം സിനിമയില്‍ ഉണ്ണി മുകുന്ദനൊപ്പം ഫൈറ്റ് രംഗങ്ങളില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും നടന്‍ ടൊവിനോ തോമസിനും ഫൈറ്റ് എന്ന് കേട്ടാല്‍ ഭ്രാന്താണെന്ന് താരം ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നോട് മൂന്നാമത്തെ നിലയില്‍ നിന്നും ചാടാന്‍ പറഞ്ഞു. പണി നടക്കുന്ന കെട്ടിടമാണ്. താഴേക്ക് നോക്കിയപ്പോള്‍ ഇരുമ്പിന്റെ കമ്പനിയും മറ്റുമൊക്കെയുണ്ട്. ഒന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യനാണ് താന്‍. സര്‍വ ശക്തിയും എടുത്ത് ചാടി.

ചാടി കഴിഞ്ഞപ്പോള്‍ അയ്യോ എന്ന് പറഞ്ഞ് കയറില്‍ മുറുക്കെയങ്ങ് പിടിച്ചു. നേരെ ഊര്‍ന്ന് അങ്ങ് ഇറങ്ങി. കൈയിലെ മുഴുവന്‍ തൊലിയും പോയി. കയറും പിടിച്ച് ക്യാമറയുടെ അടുത്ത് പോയി തട്ടി അതിന് ശേഷം ചുമരിലും തട്ടി നേരെ ആ വലയില്‍ പോയി കൊഞ്ച് കിടക്കുന്നതു പോലെ അങ്ങ് കിടന്നു.

പക്ഷേ ഉണ്ണിച്ചേട്ടനാണെങ്കില്‍ മൂന്നല്ല പത്താമത്തെ നിലയില്‍ നിന്ന് ചാടാന്‍ പറഞ്ഞാലും പുള്ളി ചാടും. അദ്ദേഹത്തിന് ഇതൊക്കെ ഭയങ്കര താല്‍പര്യമാണ്. ഫൈറ്റ് എന്ന് പറഞ്ഞാല്‍ പുള്ളിക്ക് എന്തോ ഒരു ആക്രാന്തമാണ്. നമ്മള്‍ ഇത് കണ്ടിട്ട് ഇങ്ങനെ നോക്കി നില്‍ക്കും. ഇനിയും വേണമെങ്കില്‍ ചാടാമെന്നൊക്കെ പറയും.

റോപ്പൊക്കെ കെട്ടിയിട്ട് ഒരു കുഴിലിലൂടെയൊക്കെ തലകുത്തി ചാടിമറയുന്നതൊക്കെ താന്‍ നോക്കി നിന്നിട്ടുണ്ട്. പുള്ളി ചെയ്യുന്നത് കാണുമ്പോള്‍ തന്നെ പേടിയാകും. ടൊവിനോയും ഇങ്ങനെ തന്നെയാണ്. ഇവര്‍ക്കൊക്കെ ആക്ഷന്‍ സീന്‍ ചെയ്യുകയെന്ന് പറഞ്ഞാല്‍ ഒരു ഭ്രാന്താണ്. ഡ്യൂപ്പില്ലാതെയാണ് ഇവര്‍ ഇതൊക്കെ ചെയ്യുന്നതെന്നും അനീഷ് പറയുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു