വീഡിയോ കോളില്‍ പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ അനീഷ് രവി. അനീഷ് ഇപ്പോള്‍ അഭിനയിക്കുന്ന ടെലിവിഷന്‍ സീരിയലിന്റെ കലാസംവിധായകന്‍ അനിലിന് സംഭവിച്ച ചതിയാണ് നടന്‍ വെളിപ്പെടുത്തുന്നത്. അനിലിന് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും ഒരു വീഡിയോ കോള്‍ വന്നു. അത് എടുത്തപ്പോള്‍ കണ്ടത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടപ്പോള്‍ തന്നെ വീഡിയോ കട്ട് ചെയ്തു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടന്‍ സുഹൃത്തിന് സംഭവിച്ച അനുഭവം വിവരിച്ചത്.
കോളിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും കാണിച്ചാണ് ഭീഷണി വന്നത്. 11,500 രൂപ കൊടുത്തില്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണി നേരിടുന്ന നിരവധിപ്പേര്‍ സിനിമ സീരിയല്‍ രംഗത്തുണ്ടെന്ന് അനീഷ് പറയുന്നു. നേരത്തെ ഇതേ സീരിയലിന്റെ സൗണ്ടില്‍ ജോലി ചെയ്യുന്നയാള്‍ക്കും സമാന അനുഭവമുണ്ടായെന്നും പറയുന്നു.
പെട്ടെന്നൊരു ലൈവിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായതു കൊണ്ടാണ് ഞാന്‍ വന്നത്. ഞാനിപ്പോള്‍ നമ്മുടെ അളിയന്‍സിന്റെ ലൊക്കേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ കൂട്ടത്തിലൊരാള്‍ക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അണ്‍നോണ്‍ നമ്പരില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുക എന്നുള്ളത് പറയാനാണ് ഞാന്‍ വന്നത്. നമുക്ക് തീര്‍ത്തും പരിചയമില്ലാത്ത ഒരാളുടെ വീഡിയോ കോള്‍ വന്നാല്‍ എന്തിനാണ് നമ്മള്‍ എടുക്കുന്നത്. അങ്ങനെ എടുത്താല്‍ ഒരുപാട് അബദ്ധം പറ്റും.ഇപ്പോള്‍ പ്രിയപ്പെട്ട അനില്‍ എന്റെ കൂടെയുണ്ട്. അനില്‍ ആര്‍ട്ട് ഡയറക്ടറാണ്.
Read more
അനിലിന് ഒരു വീഡിയോ കോള്‍ വരികയാണ് ആദ്യം ചെയ്തത്. അറ്റന്‍ഡ് ചെയ്തപ്പോള്‍ ഒരു പെണ്‍കുട്ടി നിന്ന് സംസാരിക്കുന്നു. സംസാരത്തിനിടയ്ക്ക് അവര്‍ അവരുടെ ഡ്രസൊക്കെ മാറ്റുകയാണ്. അപ്പോഴേക്ക് അനില്‍ ഫോണ്‍ കട്ട് ചെയ്തു. പക്ഷേ പിന്നീട് അവര്‍ എഡിറ്റ് ചെയ്ത വീഡിയോ തിരിച്ചയച്ചു. അനിലിന്റെ മറ്റൊരു രീതിയിലുള്ള ഫോട്ടോ മിക്സ് ചെയ്തത്. അത് യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ്. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ 11,500 രൂപ കൊടുക്കണമെന്നാണ് പറയുന്നത്. ഇത് പറയാന്‍ കാരണം ഇത്തരത്തിലുള്ള വീഡിയോ കോള്‍ വരുന്ന സമയത്ത് ഒരു കാരണവശാലും എടുക്കാതിരിക്കുക. ‘- അനീഷ് പറഞ്ഞു.