ഒരു കുഞ്ഞിനെ പോലെയാണ് സാര്‍ സംസാരിച്ചത്, ആ സമയത്ത് എന്നെ ക്യാമറ എടുക്കാന്‍ പ്രേരിപ്പിച്ചതും ആ വാക്കുകള്‍: അനീഷ് ഉപാസന

കഴിഞ്ഞ ദിവസം ഗോട്ടിയിലേക്ക് നോക്കുന്ന ഒരു ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഛായാഗ്രാഹകനും സംവിധായകനമായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ആ ചിത്രം എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനീഷ് ഉപാസന ഇപ്പോള്‍. ഒരു കുറിപ്പാണ് അനീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

അനീഷ് ഉപാസനയുടെ കുറിപ്പ്:

‘ദേ ഗോട്ടിക്കുള്ളില്‍ ഞാന്‍..’
(ലൊക്കേഷന്‍ ബാറോസ്)
വിഷ്ണു : അനീഷേട്ടാ ലാല്‍ സാര്‍ വന്നിട്ടുണ്ട്..
ഞാന്‍ : ആണോ..? ശെരി ക്യാമറ താ.. ഒന്ന് പുറകെ പോയി നോക്കട്ടെ.. എന്തേലും തടഞ്ഞാലോ…??
സ്റ്റാന്‍ഡില്‍ ഉറപ്പിച്ച ക്യാമറയെടുത്ത് സാറിന്റെ പുറകെ പോകുന്ന ഞാന്‍
ബാറോസിന് വേണ്ടിയൊരുക്കിയ കൂറ്റന്‍ സെറ്റിനകത്ത് സഹപ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കുന്ന ലാല്‍ സാറിനെ ഞാന്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി.. അല്പ നേരത്തിന് ശേഷം പുറത്തേക്കിറങ്ങിയ ലാല്‍ സാറിനടുത്ത് കലാസംവിധായകന്‍ സന്തോഷ് രാമന്‍ ആര്‍ട്ട് പ്രോപ്പര്‍ട്ടികള്‍ പലതും കാണിച്ച് തുടങ്ങി… എല്ലാം ഒന്നിനൊന്ന് മെച്ചം.. പെട്ടെന്നായിരുന്നു ഒരു ഗോട്ടി കൈയില്‍ കിട്ടിയത്..
കൂടെ നിന്നവരോടായി ലാല്‍ സാര്‍ : ഇത് നന്നായിട്ടുണ്ടല്ലേ.. നോക്കൂ.. ഇതിലെന്നെ കാണാം..
(കുട്ടിത്തം തുളുമ്പുന്ന ചിരി)
ഒരു കുഞ്ഞ് സംസാരിക്കുന്നത് പോലെയാണ് സാര്‍ ആ ഗോട്ടിയെ കുറിച്ച് സംസാരിച്ചത്.. ഒരു പക്ഷേ ആ സമയത്ത് എന്നെ ക്യാമറയെടുക്കാന്‍ പ്രേരിപ്പിച്ചതും ആ വാക്കുകളാവാം..
ഈ ഒറ്റ ഫോട്ടോ മാത്രമേ എനിക്കെടുക്കാന്‍ കഴിഞ്ഞുള്ളു.. അതിനുള്ളില്‍ സാര്‍ മുഖത്ത് നിന്നും ഗോട്ടി മാറ്റിയിരുന്നു…
ക്യാമറ കൈയിലെടുത്തപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചതാണ് ആ ഗോട്ടിയില്‍ സാറിന്റെ മുഖം പതിയണമെന്ന്…
പതിഞ്ഞു..??
മനസ്സില്‍ കണ്ട ചിത്രം മനസ്സിനേക്കാള്‍ വേഗത്തില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ??
ഇപ്പൊ സാറിന്റെ വാട്‌സാപ്പ് ഡിപി ആണ് ഈ ചിത്രം

Latest Stories

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്