ഓഡിഷന്‍ കഴിഞ്ഞ് ഇറങ്ങി ഓടിയവര്‍ വരെയുണ്ട്.. എന്റെ സിനിമ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ നിരാശയാണ് തോന്നുന്നത്: അനീഷ് ഉപാസന

കബളിപ്പിച്ച് അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചു എന്ന വാദവുമായി യുവാക്കളും യുവതികളും രംഗത്ത് വന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ ചെയ്ത സിനമയെ കുറിച്ച് പറഞ്ഞ് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. 2012ല്‍ പുറത്തിറങ്ങിയ ‘മാറ്റിനി’ എന്ന ചിത്രം സംസാരിച്ചതും ഇതേ വിഷയമായിരുന്നു.

തന്റെ സിനിമ കാലങ്ങള്‍ക്ക് ശേഷം ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സംവിധായകനെന്ന നിലയില്‍ സന്തോഷമാണല്ലോ തോന്നേണ്ടത്. എന്നാല്‍ തന്നെ സംബന്ധിച്ചു വലിയ നിരാശയാണുള്ളത്. ഇപ്പോഴും ഇത്തരം ചതികള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നുവെന്നത് ഗൗരവതരമാണ് എന്നാണ് അനീഷ് പറയുന്നത്.

മാറ്റിനി ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ കൂടിയാണ് ചെയ്തത്. നൂലിഴ വ്യത്യാസത്തില്‍ ഇത്തരം ചതികളില്‍ നിന്നു രക്ഷപ്പെട്ട പലരും ആ സിനിമ കണ്ട ശേഷം തന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഓഡിഷന്‍ കഴിഞ്ഞ്, സംഗതി ഇതാണെന്നു മനസിലായപ്പോള്‍ ഇറങ്ങി ഓടിയവരും അക്കൂട്ടത്തിലുണ്ട്.

സോഷ്യല്‍ മീഡിയ ഇത്രയും സജീവമായ, എന്തിനെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്ന ഇക്കാലത്തും ആളുകള്‍ ഇത്തരം ചതികളില്‍ ചെന്നു ചാടുന്നതാണു വലിയ സങ്കടം. പണ്ടാണെങ്കില്‍ സിനിമയെ കുറിച്ചറിയാന്‍ ഇത്രയും മാര്‍ഗങ്ങളില്ല. ഇപ്പോഴാണെങ്കില്‍ അങ്ങനെയല്ലല്ലോ. എല്ലാക്കാലത്തും എല്ലാത്തരം ആളുകളുമുണ്ടാകും.

അതില്‍ ശരിയായ ആളുകളെയും മോശം ആളുകളെയും തിരിച്ചറിയുക എന്നതാണല്ലോ പ്രധാനം എന്നാണ് അനീഷ് പറയുന്നത്. അതേസമയം, തന്റെ നാട്ടില്‍ ഇങ്ങനെ ചതിക്കപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതം തന്നെയാണ് താന്‍ സിനിമയാക്കിയത് എന്നും അനീഷ് വ്യക്തമാക്കി.

Latest Stories

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്