ഈ കാനഡക്കാരന്‍ ഇന്ത്യയെ ചവിട്ടി; അക്ഷയ് കുമാറിനെതിരെ വിമര്‍ശനം

നടന്‍ അക്ഷയ്കുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമുയരുകയാണ് .നടന്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടിയെന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്ന ഒരു സീനുണ്ട് അതില്‍ അദ്ദേഹം ഇന്ത്യയുടെ ഭാഗത്ത് ചവിട്ടുന്നതായി കാണാം ഇതാണ് വിമര്‍ശകരെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം ആയിരുന്നു ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തില്‍ ഉണ്ട്. ഒരുഭാഗത്ത് ഇന്ത്യന്‍ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്.

കാനഡക്കാരാ ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ ‘കാനഡക്കാരന്‍ ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്’ എന്നൊക്കെയാണ് വിമര്‍ശന കമന്റുകള്‍. ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പഠാനെതിരെ ബോയ്ക്കോട്ട് ക്യാംപെയ്ന്‍ നടത്തിയവര്‍ എന്തുകൊണ്ട് അക്ഷയ് കുമാറിനെ വിമര്‍ശിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു.

ഇമ്രാന്‍ ഹാഷ്മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്റി എന്നിവര്‍ അഭിനയിക്കുന്ന സെല്‍ഫിയിലാണ് അക്ഷയ് അടുത്തതായി അഭിനയിക്കുന്നത്. രാജ് മേത്ത സംവിധാനം ചെയ്ത സെല്‍ഫി ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ചിത്രത്തിലെ ആദ്യ ഗാനമായ മെയിന്‍ ഖിലാഡി, അക്ഷയ്യുടെ ഐക്കണിക് ഗാനമായ മെയ്ന്‍ ഖിലാഡി തു അനാരിയുടെ റീമിക്സാണ്, കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. മെയിന്‍ ഖിലാഡി പുനഃസൃഷ്ടിച്ചത് തനിഷ്‌ക് ബാഗ്ചിയാണ്, യഥാര്‍ത്ഥ വരികള്‍ മായാ ഗോവിന്ദും സംഗീതം അനു മാലിക്കുമാണ്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്