നല്ല ശരീരമുണ്ട്, പിന്നെ എന്തുകൊണ്ട് അത് കാണിച്ചുകൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്, പക്ഷെ ഞാന്‍ അങ്ങനെയല്ല: അനിഖ സുരേന്ദ്രന്‍

ഫാഷന്‍ എന്ന പേരില്‍ എന്തും കാണിക്കാന്‍ താന്‍ തയറാവില്ലെന്ന് നടി അനിഖ സുരേന്ദ്രന്‍. അണ്‍കംഫര്‍ട്ടബിള്‍ ആയ ഒന്നും ഫോര്‍ ഫാഷന്‍ എന്ന് പറഞ്ഞിട്ട് ചെയ്യാറില്ല. പേഴ്‌സണലി അധികം സ്‌കിന്‍ കാണിക്കുന്നത് തനിക്ക് ഇഷ്ടമല്ല. അത് തന്റെ ചോയ്സാണ്. എന്നാല്‍ ശരീരം കാണിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവരുമുണ്ട് എന്നാണ് അനിഖ പറയുന്നത്.

അണ്‍കംഫര്‍ട്ടബിള്‍ ആയ ഒന്നും ഫോര്‍ ഫാഷന്‍ എന്ന് പറഞ്ഞ് ചെയ്യാറില്ല. ഫാഷന്റെ കാര്യത്തില്‍ വളരെ സേഫ് ആയിട്ടാണ് താന്‍ നില്‍ക്കാറുള്ളത്. അധികം പരീക്ഷണങ്ങള്‍ ഒന്നും നടത്താന്‍ പോകാറില്ല. ഇപ്പോഴാണ് കുറച്ചു കൂടി പരീക്ഷണങ്ങള്‍ ഒക്കെ നടത്താന്‍ താല്‍പര്യം തോന്നിയത്.

എപ്പോഴും കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങളാണ് താന്‍ ധരിച്ചിട്ടുള്ളത്. ഫോട്ടോഷൂട്ടില്‍ ആണെങ്കില്‍ പോലും കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ വേണ്ട എന്ന് വയ്ക്കും. തന്നെ പോലെ ആയിരിക്കില്ല മറ്റൊരാള്‍. ഒരിക്കലും ആരെയും സ്ലട്ട് ഷെയിം ചെയ്യാന്‍ പാടില്ല. തനിക്ക് പേഴ്‌സണലി അധികം സ്‌കിന്‍ കാണിക്കുന്നത് ഇഷ്ടമല്ല. അത് തന്റെ ചോയ്സാണ്.

അതിന് പ്രത്യേക കാരണം ഒന്നുമില്ല. തന്റെ കംഫര്‍ട്ട് അങ്ങനെയാണ്. എന്നുവച്ച് മുഴുവന്‍ കവര്‍ ചെയ്ത ഷോര്‍ട്‌സ് ഇടനാണ് ആഗ്രഹം എന്നല്ല. കൂടുതല്‍ ആളുകള്‍ക്കും അങ്ങനെയല്ല. അവര്‍ക്ക് സ്‌കിന്‍ കാണിക്കാന്‍ താല്‍പര്യമുണ്ട്. അവര്‍ക്ക് നല്ല ശരീരമുണ്ട്. പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്.

അതും നല്ലതാണ്. ബോഡി പോസിറ്റിവിറ്റിയെ നമ്മള്‍ പിന്തുണയ്ക്കേണ്ടതാണ്. നയന്‍താര മാമും തൃഷ മാമുമൊക്കെ തെന്നിന്ത്യയിലെ ഫാഷന്‍ ഐക്കണുകളാണ് എന്നാണ് അനിഖ മനോരമ ഓണ്‍ലൈനിലെ ഷോ സ്റ്റോപ്പര്‍ എന്ന ഷോയില്‍ പറയുന്നത്. അതേസമയം, അനിഖ നായികയായ ഓ മൈ ഡാര്‍ലിംഗ് തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്