അതു കൊണ്ടായിരിക്കും അവര്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റാത്തത്; ലിപ് ലോക്ക് രംഗത്തെ വിമര്‍ശിച്ചവരെക്കുറിച്ച് അനിഖ

തമിഴില്‍ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി തിളങ്ങിയിട്ടുള്ള അനിഖ സുരേന്ദ്രന്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. യുവ താരം മെല്‍വിന്‍ നായകനാകുന്ന ചിത്രം ഫെബ്രുവരി 24 ന് തിയേറ്ററുകളില്‍ എത്തുന്നത്.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറുകള്‍ വൈറലായിരിക്കുകയാണ്. ട്രെയിലറിലെ അനിഖയുടെ ലിപ് ലോക്ക് രംഗം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ രംഗത്തെക്കുറിച്ചും അതിനെക്കുറിച്ച് ഉയര്‍ന്നുവന്ന ചര്‍ച്ചകളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അനിഖ.

ലിപ് ലോക്ക് രംഗം അംഗീകരിക്കാന്‍ പറ്റാത്ത പ്രേക്ഷകരെ കുറിച്ച് നടി പറയുന്നതിങ്ങനെ , മലയാളത്തില്‍ ആണെങ്കിലും തമിഴില്‍ ആണെങ്കിലും അവര്‍ എന്നെ ചെറുപ്പത്തിലേ കാണാന്‍ തുടങ്ങിയതാണ്. ആ വളര്‍ച്ച അങ്ങോട്ട് അംഗീകരിക്കാനുള്ള ഒരു ബുദ്ധിമുട്ടായിരിക്കും

‘അവര്‍ക്കത് പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. മുന്‍പ് ചെയ്ത ക്യാരക്ടറുകളോടുള്ള കണക്ഷന്‍ കൊണ്ടൊക്കെയാണ് അവര്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റാതെ വരുന്നത് എന്ന് എനിക്ക് തോന്നുന്നത്. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്.കഥയ്ക്ക് ആവശ്യമായിരുന്നു. സിനിമ കാണുമ്പോള്‍ മനസിലാകും എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്ന്,’ അനിഖ പറഞ്ഞു.

ജിനീഷ് കെ ജോയ് തിരക്കഥയെഴുതി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിങ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്