ലിപ്‌ലോക് സീനുകള്‍ ഒഴിവാക്കാനാവില്ലെന്ന് സംവിധായകന്‍ ആദ്യമേ പറഞ്ഞിരുന്നു, ഇതില്‍ അശ്ലീലമൊന്നുമില്ല: അനിഖ

ബാലതാരമായി എത്തിയ അനിഖ സുരേന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി നായികയാവുന്ന ചിത്രമാണ് ‘ഓഹ് മൈ ഡാര്‍ലിങ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ മുതല്‍ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. ഇതുവരെ ബാലതാരമായി കണ്ടിരുന്ന നടിയില്‍ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല എന്ന വിമര്‍ശനമാണ് ട്രെയ്‌ലറിലെ ചുംബന രംഗത്തിന് എതിരെ ഉയര്‍ന്നത്.

യുവനടന്‍ മെല്‍വിന്‍ ബാബുവിനൊപ്പമാണ് അനിഖ ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചത്. അനിഖയില്‍ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല തുടങ്ങി നിരവധി മോശമായ കമന്റുകള്‍ ട്രെയ്‌ലറിന് ലഭിക്കുന്നുണ്ട്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനിഖ ഇപ്പോള്‍.

ഓ മൈ ഡാര്‍ലിങ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണ്. അതില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കാനാവില്ലെന്നും അത് ചെയ്യണമെന്നും സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നതായാണ് അനിഖ പറയുന്നത്. ഈ സിനിമയുടെ തിരക്കഥ വിവരിക്കുമ്പോള്‍ തന്നെ അതിലെ ഇന്റിമേറ്റ് സീനുകളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താന്‍ ആ സീനുകള്‍ ചെയ്തത്. എന്നാല്‍ സിനിമയില്‍ അശ്ലീലം ഉണ്ടാകില്ല. സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ അത് തിരിച്ചറിയും എന്നാണ് അനിഖ പറയുന്നത്. ജിനീഷ് കെ ജോയ് തിരക്കഥയെഴുതി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിങ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം