വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നത് കൊണ്ട് ശീലമായി, എനിക്കേറ്റവും പ്രിയപ്പെട്ട ചിലര്‍ പറയുന്നത് മാത്രമേ എന്നെ സങ്കടപ്പെടുത്താറുള്ളു: അനിഖ സുരേന്ദ്രന്‍

ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. ‘ഓ മൈ ഡാര്‍ലിങ്’ എന്ന സിനിമയിലൂടെയാണ് അനിഖ മലയാള സിനിമയില്‍ നായികയായി എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എത്തിയ ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

അനിഖയില്‍ നിന്നും ഇത്തരത്തില്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നടക്കം വിമര്‍ശന കമന്റുകളും ഇതിനെതിരെ വന്നിരുന്നു. ഇതിനോട് നടി പ്രതികരിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തന്റെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകളെ കുറിച്ചാണ് അനിഖ ഇപ്പോള്‍ സംസാരിക്കുന്നത്. താന്‍ ഇപ്പോള്‍ കമന്റ് ബോക്‌സ് നോക്കാറില്ല എന്നാണ് നടി പറയുന്നത്.

കുറച്ച് എക്സ്പോസ് ചെയ്യുന്ന വസ്ത്രം ധരിച്ചാല്‍ അപ്പോള്‍ നെഗറ്റീവ് കമന്റ്സ് വരും. അത് തനിക്ക് മാത്രമല്ല, കുറേ ആളുകള്‍ക്ക് കിട്ടുന്നതാണ്. തുടക്കത്തില്‍ ഇങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നുമായിരുന്നു. എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയില്ലാത്ത അവസ്ഥയിലായി. ഇപ്പോഴത് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നത് കൊണ്ട് ശീലമായി.

കമന്റ് ബോക്സ് നോക്കാറില്ല. അതുകൊണ്ട് കമന്റുകള്‍ വരുന്നുണ്ടോന്ന് പോലും ഇപ്പോള്‍ അറിയാറില്ല. തനിക്കേറ്റവും പ്രിയപ്പെട്ട ചിലര്‍ പറയുന്നത് മാത്രമേ തന്നെ സങ്കടപ്പെടുത്താറുള്ളു. ബാക്കിയൊന്നും താന്‍ ശ്രദ്ധിക്കാറില്ല. നമ്മളിനി എന്തൊക്കെ നോക്കിയാലും അതില്‍ നെഗറ്റീവ് പറയാനുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവും.

അതാണ് ഇപ്പോഴത്തെ അവസ്ഥ. നല്ലതും ഉണ്ട് എന്നാല്‍ അതിനിടയില്‍ ഇതുപോലെ ചില മോശം കമന്റുകള്‍ വരുന്നതാണ് ആകെയുള്ളൊരു നെഗറ്റീവ് എന്നാണ് നടി പറയുന്നത്. അതേസമയം, ഫെബ്രുവരി 24ന് ആണ് ഓ മൈ ഡാര്‍ലിങ് റിലീസ് ആകുന്നത്. മെല്‍വിന്‍ ബാബു ആണ് ചിത്രത്തില്‍ നായകനാകുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്