അങ്ങനെ ഒരു അശ്ലീല ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ ചൂളിപ്പോകുമെന്നാണ് അയാള്‍ കരുതിയത്, പക്ഷേ ; സംഭവം തുറന്നുപറഞ്ഞ് അനിഖ

ബാലതാരമായാണ് നടി അനിഖ സിനിമയിലെത്തിയത്. പിന്നീട് നായികവേഷം കൈകാര്യം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു അശ്ലീല ചോദ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ സംഭവം പങ്കുവെച്ചത് .

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുക്കുമ്പോള്‍ വയസ് പതിനാറേ ഉണ്ടായിരുന്നുള്ളുവല്ലേ എന്ന ചോദ്യത്തിനോടായിരുന്നു അനിഖയുടെ പ്രതികരണം. പക്വതയുള്ള സ്വഭാവമാണ് എന്റേത്. സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതില്‍ അച്ഛനും അമ്മയും അധികം ഇടപെടാറില്ല.

പിന്നെ അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ എന്തിനാണ് ഒരു പെണ്‍കുട്ടി ചൂളി പോകുന്നത്. അതൊന്നും വേണ്ട . അസ്വസ്ഥതപ്പെടുകയും വേണ്ട. പെണ്‍കുട്ടികള്‍ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കുന്നത്. അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പര്യമാണെന്നും അനിഖ പറയുന്നുണ്ട്.

അതേസമയം തന്നെ സംബന്ധിച്ച് വസ്ത്രങ്ങള്‍ ഫാഷന്‍, കംഫര്‍ട്ട്, കോണ്‍ഫിഡന്‍സ് എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഫാഷനബിളായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. സുഖകരമായ, ആത്മവിശ്വാസം ഉയര്‍ത്തുന്ന വസ്ത്രങ്ങള്‍ ആയിരിക്കും ധരിക്കുക. അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ എന്ന് സ്വയം ചിന്തിച്ച് നോക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്