ഞാന്‍ നയന്‍താരയെ അനുകരിക്കുന്നുവെന്ന് വിമര്‍ശിക്കുന്നു, കാഴ്ചയില്‍ സാമ്യമുണ്ടെന്നാണ് ചിലര്‍ പറയുന്നത്..: അനിഖ

തനിക്ക് നേരെ എത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി അനിഖ സുരേന്ദ്രന്‍. നയന്‍താരയെ അനുകരിക്കുന്നു എന്നതാണ് ഒരു വിമര്‍ശനം. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്, എന്നോ ഏത് രീതിയിലാണ് താന്‍ അനുകരിക്കുന്നതെന്നോ മനസിലായിട്ടില്ല എന്നാണ് അനിഖ പറയുന്നത്.

”നയന്‍താരയെ അനുകരിക്കുന്നു എന്നാണ് ഒരു വിമര്‍ശനം. ഏത് രീതിയിലാണ് ഞാന്‍ നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്ക് മനസിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പ്പം സാമ്യമുണ്ട് എന്നു ചിലര്‍ പറയാറുണ്ട്. ബേസ് വോയ്‌സില്‍ സംസാരിക്കുന്നത് കൊണ്ടാണ് പറയുന്നതെങ്കില്‍ എന്റെ ശബ്ദം ഇങ്ങനെയാണ്.”

”ഈ ശബ്ദത്തിലല്ലേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. ആറാം ക്ലാസ് വരെ ഞാന്‍ എറണാകുളത്ത് ചോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ ഇംഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്.”

”തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷീലാണ് കൂടുതല്‍ സമയവും സംസാരിക്കുന്നത്. അതുകൊണ്ട് മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലീഷ് കലര്‍ന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല. കമന്റ്‌സ് നമുക്ക് ഒഴിവാക്കാനാകില്ല.”

”ചിലരുടെ വാക്കുകള്‍ മുറിപ്പെടുത്തും. വിഷമം തോന്നുമ്പോള്‍ ഞാന്‍ കൂട്ടുകാരോടു പങ്കുവയ്ക്കും. അവരുടെ പോസിറ്റീവ് വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം മാറും. നെഗറ്റീവ് പറയുന്നവര്‍ക്കു ഞാന്‍ ആരാണെന്നോ വളര്‍ന്നു വന്ന സാഹചര്യമോ അറിയില്ല” എന്നാണ് അനിഖ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്