ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതിരുന്ന സമയത്ത് ബില്ലുകൾ അടച്ചത് അവൾ, 'അവളിപ്പോൾ പ്രതികാരം ചെയ്യുകയാണ്' : അനിൽ കപൂർ

ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതിരുന്ന സമയത്ത് ബില്ലുകൾ അടച്ചത് ഭാര്യയായിരുന്നു എന്ന് നടൻ അനിൽ കപൂർ. കയ്യിൽ പണമില്ലാതിരുന്ന സമയത്ത് തന്റെ സ്വപ്നത്തിലെ പെൺകുട്ടിയുമായി ഒന്ന് കറങ്ങാൻ പോലും പറ്റാതിരുന്നതിനെക്കുറിച്ചും തനിക്ക് വിഷമം തോന്നാത്ത രീതിയിൽ ഭാര്യ സുനിത ബില്ലുകൾ അടച്ചിരുന്നതിനെ കുറിച്ചും അവൾ ഇപ്പോൾ തന്നോട് പ്രതികാരം ചെയ്യുകയാണെന്നും അനിൽ കപൂർ പറഞ്ഞു. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ ആണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

’50 വർഷം മുമ്പ് അവളെ കണ്ടുമുട്ടിയപ്പോൾ ഞാൻ സാമ്പത്തികമായി നല്ല നിലയിലായിരുന്നില്ല. ഒരുപാട് കാര്യങ്ങൾ അവളാണ് ശ്രദ്ധിച്ചിരുന്നത്. പണം ആവശ്യമായി വന്ന സമയങ്ങളിലൊക്കെ അവളാണ് മുന്നിൽ നിന്നത്. വീട്ടുജോലികൾ ചെയ്യുന്നതു മാത്രമല്ല. എനിക്ക് ചില കാര്യങ്ങൾ താങ്ങാൻ കഴിയാത്ത സമയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും എനിക്ക് അവളോട് പറയേണ്ടി വന്നില്ല.

യാത്രകൾക്കും, ഭക്ഷണം കഴിക്കാൻ പോകുമ്പോഴും, ഒരു റെസ്റ്റോറൻ്റിലേക്ക് പോകുമ്പോഴും ഒക്കെ അവൾ മുന്നിൽ തന്നെ നിന്നു. ​​ഡേറ്റിംഗിൽ ആയിരുന്ന സമയത്ത് ഞങ്ങൾ അത്യാവശ്യം നല്ല റെസ്റ്റോറൻ്റിൽ പോകും. ബില്ലടയ്ക്കാൻ എൻ്റെ പക്കൽ പണമുണ്ടാകില്ല. അത് അവൾക്കറിയാം. പെട്ടെന്ന് എനിക്ക് മുൻപേ അവൾ ബാഗിൽ നിന്ന് പണമെടുത്ത് ബില്ല് അടച്ചിരിക്കും. എന്നാൽ ഇപ്പോൾ അവൾ പ്രതികാരം ചെയ്യുകയാണ്… എന്നാണ് തമാശരൂപേണ അനിൽ കപൂർ പറഞ്ഞത്.

എന്നാൽ ‘അമ്മ ഇപ്പോഴും ചില സമയങ്ങളിൽ ബില്ലുകൾ അടയ്ക്കാറുണ്ട്’ എന്ന് മകൾ സോനം കപൂർ സംസാരത്തിനിടെ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവരുടെയും വാർഷികാഘോഷത്തിനിടെ അനിൽ കപൂർ ഹ്യൂമൻസ് ഓഫ് ബോംബെയോട് അവരുടെ പ്രണയത്തെക്കുറിച്ചുള്ള കഥകൾ പറഞ്ഞിരുന്നു.

‘അവൾ ഒരു ലിബറൽ കുടുംബത്തിൽ നിന്നുള്ളവളായിരുന്നു. മോഡലിംഗ് കരിയർ ആയി തിരഞ്ഞെടുത്ത ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ മകൾ. ഞാൻ ആ സമയത്ത് ഒന്നുമില്ലായിരുന്നു ! ഞാൻ ആരാണെന്നോ എൻ്റെ തൊഴിൽ എന്താണെന്നോ അവൾ കാര്യമാക്കിയത് പോലുമില്ല. അതൊന്നും അവളെ ബാധിച്ചില്ല. ഞാൻ ചെമ്പൂരിലാണ് താമസിച്ചിരുന്നത്. അവൾ നെപ്പിയൻ സീ റോഡിലും. ബസ്സിൽ എത്താൻ ഒരു മണിക്കൂർ ഒക്കെ എടുക്കും. അപ്പോഴേക്കും ‘ടാക്സിയിൽ വേഗം വരൂ’ എന്ന് പറഞ്ഞ് അവൾ ആക്രോശിക്കാൻ തുടങ്ങും.

എന്റെ കയ്യിൽ പണമില്ല എന്ന് ഞാൻ പറയും. ഒന്ന് വേഗം വരൂ എന്ന് പറഞ്ഞ് ഞാൻ വരുന്ന ക്യാബിന് അവൾ തന്നെ പണം കൊടുക്കുകയും ചെയ്യും. 10 വർഷത്തോളം ഞങ്ങൾ ഡേറ്റിംഗിലായിരുന്നു. ജീവിതത്തിൽ ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും വളരുകയും ചെയ്തു’ എന്ന് അദ്ദേഹം പറഞ്ഞു. 1984 ലായിരുന്നു അനിൽ കപൂറിന്റെയും സുനിതയുടെയും വിവാഹം.

Latest Stories

MI UPDATES: ആകാശത്തിന് കീഴിലെ ഏത് ടീം റെക്കോഡും മുംബൈ തൂക്കും, നീയൊക്കെ ഇവിടെ വരുന്നത് തന്നെ മരിക്കാനാണ് എന്ന രീതിയിൽ കണക്കുകൾ; ചെന്നൈക്ക് ഉണ്ടായത് വമ്പൻ നഷ്ടം

പിബിയിലെ രണ്ട് വനിതകളും ഒഴിയും; ഇത്തവണയും വനിത ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്

'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; കാണാതായത് 270 പേരെ, രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദിൽ ജർമൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം; ആളൊഴി‌ഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം

IPL 2025: നീ എന്നെ കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കും, ധോണിയെ തെറി പറഞ്ഞ് റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

'സമരം തീർക്കാൻ ആശമാരും വിചാരിക്കണം, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം'; വിമർശിച്ച് എംബി രാജേഷ്

'എമ്പുരാന്‍' നിരോധിക്കണം; മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്ന സിനിമ, ഹൈക്കോടതിയില്‍ ഹര്‍ജി

കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും റെയ്‌ഡ്; പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി

IPL 2025: അവര്‍ പാവങ്ങള്‍, അത് ആസ്വദിക്കട്ടെ; ആര്‍സിബിയെ ട്രോളി സെവാഗ് പറഞ്ഞത് ഇങ്ങനെ