2019 നല്ല വര്‍ഷമായിരുന്നു, എന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചു: അനില്‍ രാധാകൃഷ്ണ മേനോന്‍

നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുണ്ടായ പ്രശ്‌നം 2019 ല്‍ ഏറെ വിവാദമായിരുന്നു. പൊതുവേദിയില്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചു എന്ന ബിനീഷ് ബാസ്റ്റിന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് അനില്‍. 2019 തന്റെ ജീവിതത്തിലെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നുവെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു.

“2019 എന്നെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. എന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചു. എല്ലാവര്‍ക്കും നന്ദിയുണ്ട്. സ്നേഹം മാത്രം.” അനില്‍ രാധാകൃഷ്ണ മേനോന്‍ കുറിച്ചു.

Read more

പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് വിവാദ സംഭവം ഉണ്ടായത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോനെതിരായ ഉയര്‍ന്ന ആരോപണം. ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച പ്രശ്‌നം ഫെഫ്ക ഇടപെട്ട് പരിഹരിക്കുകയായിരുന്നു.