അപ്രതീക്ഷിതമായാണ് ആ ചതി സംഭവിച്ചത്, ആ പാട്ട് ഓണ്‍ലൈനില്‍ ലീക്ക് ആയതാണ്, അങ്ങനെയല്ല റിലീസ് ചെയ്യേണ്ടിയിരുന്നത്: അനിരുദ്ധ്

പതിവ് വിരഹ ഗാനത്തിന്റെ ശൈലിയില്‍ നിന്ന് മാറിയുള്ള ‘വൈ ദിസ് കൊലവെറി’ ആഗോളതലത്തില്‍ വൈറലായിരുന്നു. ആദ്യ ഗാനം തന്നെ ഹിറ്റാക്കിയ അനിരുദ്ധ് രവിചന്ദര്‍ ഇന്ന് തെന്നിന്ത്യയിലെയും ബോളിവുഡിലെയും തിരക്കേറിയ സംഗീത സംവിധായകനാണ്. എന്നാല്‍ വെ ദിസ് കൊലവെറി യൂട്യൂബില്‍ റിലീസ് ചെയ്തതില്‍ അനിരുദ്ധിന് അതൃപ്തി ഉണ്ടായിരുന്നു.

‘3’ സിനിമയിലെ തന്റെ പാട്ട് ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അനിരുദ്ധ്. പാട്ട് സിഡിയിലൂടെ പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ ആദ്യ തീരുമാനം. അതിനുള്ള കാര്യങ്ങള്‍ പുരോഗമിക്കവെ പാട്ട് എങ്ങനെയോ ചോര്‍ന്നു.

അങ്ങനെയാണ് ഓണ്‍ലൈന്‍ റിലീസ് തന്നെ മതിയെന്ന് നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ആ സമയത്ത് താന്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ തന്റെ ആദ്യ ചിത്രത്തിലെ പാട്ട് സിഡിയില്‍ വരണമെന്നു തന്നെയാണ് താന്‍ ആഗ്രഹിച്ചിരുന്നത്.

പാട്ടിന്റെ സിഡികള്‍ സുഹൃത്തുക്കള്‍ക്കു സമ്മാനമായി നല്‍കണമെന്നും തന്റെ പാട്ട് പ്രിയപ്പെട്ടവരെ കേള്‍പ്പിക്കണമെന്നുമെല്ലാം ആഗ്രഹിച്ചു. അങ്ങനെയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചത്. അന്ന് തനിക്ക് ചെറിയ പ്രായം മാത്രമാണ്.

അന്ന് ഏറെ ദുഃഖിച്ചു. പിന്നീട് ഓണ്‍ലൈനില്‍ റിലീസ് ചെയ്ത പാട്ട് ഹിറ്റായത് കണ്ടപ്പോള്‍ അതിയായ സന്തോഷവും തോന്നി എന്നാണ് അനിരുദ്ധ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജവാന്‍’ ആണ് അനിരുദ്ധിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?