'അനിയത്തിപ്രാവ്' ഒഴിവാക്കിയത് ആ ചിത്രത്തിന് വേണ്ടി; വെളിപ്പെടുത്തി കൃഷ്ണ

തില്ലാന തില്ലാന എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് കൃഷ്ണ. അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച റോളില്‍ ആദ്യം തന്നെയായിരുന്നു തിരഞ്ഞെടുത്തിരുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഏത് സിനിമയ്ക്കായാണ് താന്‍ ‘അനിയത്തിപ്രാവ്’ ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണ.

‘എല്ലാം മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷത്തിലേക്ക് ആദ്യം വിളിച്ചത് എന്നെയായിരുന്നു. അതേ ദിവസം തന്നെ മറ്റൊരു സംവിധായകന്റെ സിനിമയിലേക്ക് എഗ്രിമെന്റ് ഒപ്പിടേണ്ടി വന്നു. അങ്ങനെയാണ് അനിയത്തി പ്രാവ് നഷ്ടമായത്. 25 വര്‍ഷമായി മനസില്‍ തീരാദുഃഖമായി ആ നഷ്ടമുണ്ട്.’

‘എല്ലാത്തിനേയും പോസിറ്റീവായി എടുക്കുന്നു. എങ്കിലും ആ വേഷം കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ഞാനിരിക്കുന്ന സ്ഥലം വേറെയായിരിക്കുമെന്നു ഉറപ്പുണ്ട്. അതാലോചിക്കുമ്പോള്‍ ചെറിയൊരു സങ്കടം. സമയദോഷമാണ് കളിച്ചത്. അല്ലാതെ ആരും എന്നെ ഒഴിവാക്കിയതല്ല. ആരും പാര വച്ചതല്ല. ഋഷ്യശൃംഗന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് അനിയത്തിപ്രാവ് ഒഴിവാക്കിയത്. ഓരോരുത്തര്‍ക്കും ഓരോ യോഗമുണ്ട്. ആരേയും കുറ്റം പറയാനില്ല. കൈയില്‍ നിന്നും പോയി. ഇനി അതു പറഞ്ഞിട്ടു കാര്യവുമില്ല.’ മനോരമയുമായുള്ള അഭിമുഖത്തില്‍ കൃഷ്ണ പറഞ്ഞു.

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത് 1997ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഋഷ്യശൃംഗന്‍. ചിത്രത്തില്‍ ഭാനുപ്രിയയായിരുന്നു നായിക. ഒരു അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള പ്രണയ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?