ജെയ് കാരണമാണ് അത് സംഭവിച്ചത്, മറക്കണം എന്ന് ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്; സത്യാവസ്ഥ തുറന്നുപറഞ്ഞ് അഞ്ജലി

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയയായ നടി അഞ്ജലി നടന്‍ ജെയിയുമായി പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം വാര്‍ത്തയായിരുന്നു. ഇടയ്ക്ക് അഞ്ജലി അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ജെയ് കാരണം അഞ്ജലിയുടെ കരിയര്‍ വരെ നശിച്ചുവെന്നും പ്രചരണങ്ങളുണ്ടായി.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തനിക്ക് ജെയിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അഞ്ജലി. ജെയിയുടെ പേരിനൊപ്പം എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം അത് എന്റെ കൈയ്യിലുള്ള കാര്യമല്ല. എനിക്കും കരിയറില്‍ നിരവധി വീഴ്ചകളും ഉയര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. വിവാദങ്ങള്‍ കൊണ്ടല്ല കരിയറില്‍ പ്രശ്‌നങ്ങള്‍ വന്നത്.’

‘സിങ്കം 2വില്‍ ഡാന്‍സ് ഐറ്റം ഡാന്‍സ് ചെയ്തത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാഹചര്യം വന്നതുകൊണ്ടാണ്. പാവകഥൈകളില്‍ ഗ്ലാമര്‍ കാണിച്ച് പെര്‍ഫോം ചെയ്തത് അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടല്ല.’

ഇത്തരത്തിലുള്ള എല്ലാ ഗോസിപ്പും കേട്ട് വിഷമിച്ചിരുന്നു ഞാന്‍. പിന്നീട് അത് ശ്രദ്ധിക്കാതെയായി. ഞാന്‍ വിവാഹിതയായിയെന്നും അമേരിക്കയില്‍ സെറ്റിലായിയെന്നും വരെ ഗോസിപ്പുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അത് മോശം വാര്‍ത്തയായിരുന്നില്ല. പക്ഷെ കേട്ടപ്പോള്‍ ചിരിവന്നു.’

‘ഞാന്‍ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാന്‍ ആലോചിച്ചു. നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു. ആ ഗോസിപ്പ് വന്ന ശേഷം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് എന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന്. എപ്പോള്‍ വിവാഹിതയാകുമെന്നത് അറിയില്ല.’മറക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാലും ഞാന്‍ ഹാപ്പിയാണ്’ അഞ്ജലി പറഞ്ഞു.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു