ചുംബനരംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവും, അവിടെയിരുന്ന് കരയും: അഞ്ജലി

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസകരമാണെന്ന് നടി അഞ്ജലി. എത്രത്തോളം പോകുമെന്ന് അറിയില്ലെന്നും തന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നുമാണ് അഞ്ജലി പറയുന്നത്.

ഇപ്പോഴിതാ ഗലാട്ട യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് നടി മനസ്സുതുറന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അഞ്ജലി. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്.

തന്റെ പുതിയ വെബ് സീരീയ ദ ഫാളിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് അഞ്ജലി പറയുന്നത്.

അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ തിരികെ ഷോട്ടിലേക്ക് വരികയെന്നുമാണ് അഞ്ജലി പറയുന്നത്.

ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്നാണ് അഞ്ജലി പറയുന്നത്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്നാണ് അഞ്ജലി പറയുന്നത്.