'അവന്‍ മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും, തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്'; ലിവിംഗ് ടുഗെദറിന് താത്പര്യമില്ലായിരുന്നു: വെളിപ്പെടുത്തി അഞ്ജലി അമീര്‍

ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍ രംഗത്തു വന്നത്  വാര്‍ത്തയായിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞാല്‍ അയാള്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. ഇപ്പോഴിതാ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അഞ്ജലി. ജെബി ജംഗ്ഷനിലാണ് അഞ്ജലിയുടെ തുറന്നു പറച്ചില്‍.

“അവനെന്നെ മറക്കാന്‍ കഴിയില്ലായിരുന്നു. അവന്റെ കൂടെ ജീവിച്ചില്ലെങ്കില്‍ എന്നെയും കൊന്ന് അവനും ചാകും എന്നായിരുന്നു പറഞ്ഞത്, അതുമല്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു പറഞ്ഞു. എനിക്ക് അവന്റെ കാരക്ടര്‍ ഇഷ്ടമല്ല. ഭയങ്കര പൊസസീവ് ആണ്. ഞാന്‍ ഏതെങ്കിലും വര്‍ക്കിനു പോകുകയാണെങ്കില്‍ അവിടെ ആരോടെങ്കിലും സംസാരിച്ചാല്‍ അവരെയും അടിച്ച് എന്നെ വലിച്ച് കൊണ്ടുപോരുക, എന്തെങ്കിലും വസ്ത്രം ധരിച്ചാല്‍ എന്നെ തല്ലുക, പബ്ലിക്കായി വഴക്കുപറയുക. ഇതൊക്കെയാണ് അയാള്‍ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നുണ്ട്.”

“രാവിലെ ഒമ്പത് മണിക്ക് കോളജില്‍ വിടാന്‍ വരുന്നയാള്‍ അടുത്തള്ള ഷോപ്പില്‍ കയറി ഇരുന്ന് എന്നെ പിന്തുടരും. ഞാന്‍ എവിടെ പോകുന്നുവെന്നും ആരോട് മിണ്ടുന്നുവെന്നും അറിയണം. ഒന്നര വര്‍ഷമായി അവന്‍ ഒരു ജോലിക്കും പോകുന്നില്ല. ഞാന്‍ മിണ്ടുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുക, അവരെ തല്ലാന്‍ പോകുക. ഇത്രയും മാനസിക സമ്മര്‍ദ്ദമുള്ളപ്പോള്‍ അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇതൊക്കെ സ്‌നേഹക്കൂടുതല്‍ കൊണ്ടാകും എന്ന സമാധാനത്തിലാണ് അവിടെ കഴിഞ്ഞിരുന്നത്.”

“ഞാനൊരു സ്വതന്ത്ര വ്യക്തിയാണ്. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഒരു തടങ്കലില്‍ പാര്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. കോയമ്പത്തൂര് ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിച്ചിരുന്നത്. ഒരു പരിധി വരെ മറ്റുളളവരുടെ ഇഷ്ടത്തിന് ജീവിക്കാം. എന്നാല്‍ ശാരീരികമായി ദ്രോഹിച്ചാല്‍ എന്തുചെയ്യും. മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും. തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്.”

“അവനുമായി ലിവിംഗ് ടുഗെദറിനു പോലും എനിക്ക് താത്പര്യമില്ലായിരുന്നു. പിന്നീട് അതിനോട് ഓക്കെയായി. ആദ്യമൊക്കെ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. വഴക്കുണ്ടാകുമ്പോള്‍ ഇനി നല്ല രീതിയില്‍ പെരുമാറും എന്നുപറയും. പക്ഷേ അതൊക്കെ വെറുതെയായിരുന്നു. നേരത്തെ രാവിലെ എഴുന്നേറ്റ് ജിമ്മില്‍ പോകുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ മൂന്നാല് മാസമായി രാവിലെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ഏഴ് മണിക്ക് ഉറങ്ങിപ്പോകുക, 11 മണിക്ക് എഴുന്നേല്‍ക്കുക. മാനസികരോഗികള്‍ക്കു കൊടുക്കുന്ന ഗുളികകള്‍ റൂമില്‍ കണ്ടല്ലോ അത് അവന്‍ നിനക്ക് കലക്കിത്തരുന്നുണ്ടോ എന്നു എന്റെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഈ അവസ്ഥയിലാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോകുന്നത്. എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.”

“5 ലക്ഷം രൂപ എങ്കിലും എനിക്ക് തരാനുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരു വീടെടുത്തിട്ടുണ്ട്. അവന്റെ വീട്ടില്‍ ഞാന്‍ മേടിച്ച സാധനങ്ങള്‍ ഇവിടെ എത്തിക്കണം. അല്ലാതെ പൈസ എനിക്ക് വേണ്ട. ഈ രണ്ടര വര്‍ഷത്തെ ജീവിതത്തില്‍ 17000 രൂപ എനിക്ക് അവന്‍ തന്നിട്ടുണ്ട്. അല്ലാതെ ഒന്നുമില്ല.” അഞ്ജലി പറഞ്ഞു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ