നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്‍പിച്ച് ലിംഗമാറ്റ സര്‍ജറിക്ക് വിധേയമാകുന്നത്: അഞ്ജലി അമീര്‍

സമൂഹത്തിന്റെ പരിഹാസങ്ങള്‍ കൊണ്ടാണ് തങ്ങളെ പോലുള്ളവര്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നതെന്ന് നടിയും ട്രാന്‍ജെന്‍ഡറുമായ അഞ്ജലി അമീര്‍. സുഹൃത്ത് അനന്യ കുമാരിയുടെ വിയോഗത്തില്‍ പ്രതികരിച്ചു കൊണ്ടാണ് അഞ്ജലിയുടെ പോസ്റ്റ്. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായതിനെ തുടര്‍ന്ന് അനന്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

അഞ്ജലി അമീറിന്റെ കുറിപ്പ്:

ഹിജഡ, ഒന്‍പതു, ചാന്തുപൊട്ട്, ഒസ്സു, രണ്ടും കേട്ടകെട്ടത്, നപുംസകം, പെണ്ണാച്ചി, അത്, ഇത് അങ്ങനെ അങ്ങനെ പല പേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്‍പിച്ച് ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്.

എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സൈ്വര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ …?

പോസ്റ്റിന് പിന്നാലെ എത്തിയ കമന്റിനും താരം മറുപടി നല്‍കുന്നുണ്ട്. “”സത്യത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ പ്രകൃതിവിരുദ്ധമാണ് അഞ്ജലി. അത് വിജയിക്കില്ല വെറുതെ പണം തട്ടാനായി ചില ഡോക്ടര്‍മാര്‍ പറയുന്നതാണ് ശസ്ത്രക്രിയ ചെയ്യാം എന്നൊക്കെ”” എന്നാണ് കമന്റ്. “”ഞാന്‍ ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ എനിക്ക് പ്രോബ്ലം ഒന്നുമില്ല സര്‍ജറി ഓക്കേ ആണ്”” എന്നാണ് നടിയുടെ മറുപടി.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?