എന്തിനാണ് ഈ പ്രഹസനം, നാണക്കേടാണ്.. സര്‍ക്കാര്‍ ഈ അവാര്‍ഡ് നിര്‍ത്തണം: അഞ്ജി അമീര്‍

ട്രാന്‍സ്‌ജെന്‍ഡര്‍/സ്ത്രീ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരത്തിനെതിരെ പ്രതിഷേധവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ നടിയും ആക്ടിവിസ്റ്റുമായ അഞ്ജലി അമീര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ നായികമാര്‍ മത്സരത്തിന് ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെയാണ് അഞ്ജലി പ്രതികരിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ഇല്ലെങ്കില്‍ മാത്രം ആ കാറ്റഗറിയില്‍ പുരസ്‌കാരം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ പോരേ എന്നാണ് അഞ്ജലി അമീര്‍ പങ്കുവച്ച വീഡിയോയിലൂടെ ചോദിക്കുന്നത്.

അഞ്ജലി അമീറിന്റെ വാക്കുകള്‍:

ഇന്ന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. അതില്‍ അനുപാതികമായി ഒരു പ്രധാന കാര്യം സംസാരിക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ വന്നത്. എന്താണെന്ന് വച്ചാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ ഞാനും സ്റ്റേറ്റ് അവാര്‍ഡ് നോമിനേഷനില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് എനിക്ക് കാര്യം പറയണമെന്ന് തോന്നിയത്. എന്താണെന്ന് വച്ചാല്‍, ഇപ്പോള്‍ മികച്ച നായിക അല്ലെങ്കില്‍ പ്രധാന കഥാപാത്രം ചെയ്ത സ്ത്രീ, സഹനടി അങ്ങനെ ഒരുപാട് കാറ്റഗറിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം അവാര്‍ഡ് കിട്ടുന്നുണ്ട്. അതിനിടയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ വേറൊരു സ്ത്രീ എന്നുകൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു പ്രത്യേക കാറ്റഗറിയില്‍ എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കാന്‍ വേണ്ടിയിട്ട് സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത് എന്ന് എനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. 2022ല്‍ ചെന്നൈയില്‍ ഉള്ള നേഹ എന്ന ഒരു കുട്ടിക്ക് ‘അന്തനം’ എന്ന മൂവിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ അവാര്‍ഡ് കൊടുത്തിരുന്നു. അത് അല്ലാതെ ഇങ്ങോട്ട് പോരുന്ന വര്‍ഷം ഒന്നും തന്നെ ഇങ്ങനെ കൊടുത്തിട്ടില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ മുഴുവന്‍ തഴയുകയാണ്. കഴിഞ്ഞ വര്‍ഷം പ്രിയ ഉണ്ടായിരുന്നു ഞാനുണ്ടായിരുന്നു, അങ്ങനെ ഞങ്ങള്‍ കുറെ പേര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പോഴും സ്ത്രീകള്‍ക്കാണ് അവാര്‍ഡ് കൊടുത്തത്. ഇത്രയും അവാര്‍ഡ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യക്തിപരമായി കൊടുക്കുന്ന ഈ ഒരു സന്ദര്‍ഭത്തില്‍ എന്തിനുവേണ്ടിയിട്ടാണ് ഒരു പ്രഹസനം എന്നത് പോലെ ട്രാന്‍സ്‌ജെന്‍ഡര്‍-സ്ത്രീ എന്ന് ഉള്‍പ്പെടുത്തി ഒരു അവാര്‍ഡ് നോമിനേഷന്‍ ക്ഷണിക്കുന്നത്. എന്നിട്ട് എന്തിനാണ് ഈ അവാര്‍ഡ് മറ്റ് സ്ത്രീകള്‍ക്ക് കൊടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ അവാര്‍ഡ് കാറ്റഗറൈസ് ചെയ്യപ്പെടേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതിനെപ്പറ്റി സംസാരിക്കണ്ട എന്ന് എനിക്ക് തോന്നിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെയോ പുരുഷനെയോ വച്ച് സിനിമകള്‍ ചെയ്യാന്‍ സംവിധായകര്‍ മുന്നോട്ട് വന്നേക്കാം.

അവരുടെ പ്രചോദനം വരെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതുകൊണ്ട് എനിക്ക് സര്‍ക്കാറിനോട് ചോദിക്കാനുള്ളത് ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഇല്ലെങ്കില്‍ മാത്രം ഒരു സ്ത്രീയ്ക്ക് അവാര്‍ഡ് കൊടുത്താല്‍ പോരെ? എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത്രയും തരംതാണ ഒരു പ്രവര്‍ത്തി ചെയ്യുന്നതിനോട് എനിക്കൊരു യോജിപ്പും ഇല്ല. ഇങ്ങനെയൊരു അവാര്‍ഡ് ഒക്കെ ആലോചിച്ചു ചെയ്യാമായിരുന്നു ഇങ്ങനെ തഴയേണ്ട ആവശ്യമില്ലയിരുന്നു. എന്റെ ‘സ്‌പോയില്‍സ്’ എന്ന സിനിമയാണ് അവാര്‍ഡിന് പരിഗണിച്ചത്.

അത്യാവശ്യം നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അത് നല്ല രീതിയില്‍ തന്നെ പ്രതികരണങ്ങള്‍ കിട്ടിയ ഒരു സിനിമയായിരുന്നു. ഞാന്‍ നന്നായി തന്നെ ചെയ്തു എന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ ജൂറി എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീക്ക് അവാര്‍ഡ് കൊടുത്തതെന്ന് എനിക്ക് മനസിലായില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ഇല്ലെങ്കില്‍ ഒരു സ്ത്രീക്ക് കൊടുത്താല്‍ പോരെ. ഇത്രയും അവാര്‍ഡുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേര്‍തിരിച്ചു കൊടുക്കുന്നുണ്ട് അതിനിടയ്ക്ക് ഈ പ്രഹസനം വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം