രാജുചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ കുരുക്കള്‍ക്കു കാരണം: അഞ്ജലി അമീര്‍

പൃഥ്വിരാജിന്റെ ഷര്‍ട്ട്‌ലെസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍. നിരവധി പേരാണ് പൃഥ്വിരാജിന്റെ ചിത്രം സൈബര്‍ സദാചാര പൊലീസിനെതിരെ ചര്‍ച്ചയാക്കിയത്. ഞാന്‍ പൃഥ്വിരാജിനോടൊപ്പമാണ് എന്നാണ് അഞ്ജലി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

“”എന്റെ നാട്ടിലേ ആണുങ്ങള്‍ ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല്‍വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല പിന്നെ രാജുചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കള്‍ക്കു കാരണം.””

“”ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോര മാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നതു”” എന്നാണ് അഞ്ജലി അമീറിന്റെ കുറിപ്പ്.

അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ചിത്രത്തിന് നേരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രഹ്ന ഫാത്തിമ ബോഡി പെയിന്റിംഗ് നടത്തിയപ്പോള്‍ കേസ് എടുക്കുകയും സദാചാര ചര്‍ച്ച നടത്തുകയും ചെയ്തവര്‍ എന്താണ് പൃഥ്വിരാജിന്റെ ഷര്‍ട്ടില്ലാത്ത ചിത്രം കണ്ടിട്ട് പ്രതികരിക്കാത്തതും കേസ് എടുക്കാത്തതെന്നുമാണ് രശ്മിത ചോദിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി