ബൈക്ക് റേസും ഓട്ടവും എല്ലാം ഉണ്ടായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിയാതെ മലര്‍ന്നടിച്ച് വീഴുകയും ചെയ്തു..: അഞ്ജലി നായര്‍

ഗര്‍ഭിണിയാണെന്ന് അറിയാതെ താന്‍ ആക്ഷന്‍ സീനുകള്‍ ചെയ്തിട്ടുണ്ടെന്ന് നടി അഞ്ജലി നായര്‍. തമിഴില്‍ ‘നമന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ക്ഷീണം വരാന്‍ തുടങ്ങി. നാട്ടില്‍ വന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നാല്‍ താന്‍ സംഘട്ടന രംഗങ്ങളില്‍ അടക്കം അഭിനയിച്ചതു കൊണ്ട് പേടിയായിരുന്നു എന്നാണ് അഞ്ജലി പറയുന്നത്.

നമന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്ഷീണം വരാന്‍ തുടങ്ങി. കലാവസ്ഥ മാറിയതിന്റെയും യാത്ര ചെയ്തതിന്റെയുമൊക്കെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അത് നിസാരമായി വിട്ടു. ആ സിനിമയില്‍ മുന്നിലേക്ക് മലര്‍ന്നടിച്ച് വീഴുന്നതും വൈബറേറ്റര്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സീനുകളും ഉണ്ടായിരുന്നു.

വളരെ സ്പീഡില്‍ ബൈക്കില്‍ ഓടിച്ച് പോകുന്ന സീന്‍ ഒക്കെ ഉണ്ടായിരുന്നു. ക്ഷീണം കൊണ്ട് നാട്ടില്‍ വന്നിട്ട് ഡോക്ടറെ കണ്ടു. അപ്പോഴാണ് രണ്ട് മാസമായി താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വലിയ ടെന്‍ഷനായി. ഏറ്റവും സുരക്ഷിതമായിട്ടിരിക്കേണ്ട മാസങ്ങളില്‍ വാവയെ വയറ്റിലിട്ട് തകിടം മറിഞ്ഞ് കളിക്കുകയായിരുന്നു.

സ്‌കാന്‍ ചെയ്തപ്പോള്‍ കുഞ്ഞിന് ഒരു കുഴപ്പവുമില്ല. ഇതോടെ എല്ലാവരെയും വിളിച്ച് സന്തോഷ വാര്‍ത്ത അറിയിക്കാമെന്നും തീരുമാനിച്ചു. എന്നാല്‍ അതിന് മുമ്പ് ‘മോണ്‍സ്റ്റര്‍’ ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ വൈശാഖ് ഫോണ്‍ ചെയ്തു. അഞ്ജലി എവിടെയാണെങ്കിലും ആലുവയിലുള്ള ഒരു കാര്‍ ഷോറൂമിലേക്ക് വരാന്‍ പറഞ്ഞു.

എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘എന്റെ സിനിമയില്‍ ചെറിയൊരു റോളുണ്ട്, ചെയ്യാനാണ്’ എന്ന് പറഞ്ഞു. വാവ ഉണ്ടെന്ന് അറിഞ്ഞ ഉടനെ വന്നൊരു വേഷമല്ലേ, അത് ചെയ്യാമെന്ന് തന്നെ കരുതി. ചെന്നപ്പോള്‍ പൊലീസ് റോളാണ്. ഇതോടെ ഓട്ടവും ചാട്ടവുമൊക്കെ ഉണ്ടോ എന്നോര്‍ത്ത് പേടിയായി. സ്റ്റണ്ട് മാസ്റ്റര്‍ വന്നിട്ട് ഒരു തോക്ക് ഒക്കെ തന്നു.

സീനൊക്കെ പറഞ്ഞ് തന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടാന്‍ തുടങ്ങി. ഇതോടെ വൈശാഖേട്ടന്റെ അടുത്ത് പോയിട്ട് താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിനും സന്തോഷമായി. എങ്കില്‍ പിന്നെ അഞ്ജലിയുടെ ഭാഗം ശരീരം അധികം അനക്കാത്ത രീതിയില്‍ എടുക്കാമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കുകയായിരുന്നു എന്നാണ് ഒരു ഷോയില്‍ പങ്കെടുത്ത് അഞ്ജലി പറയുന്നത്.

Latest Stories

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍

സിനിമയില്‍ കത്രിക വയ്ക്കുന്നതിനോട് താല്‍പര്യമില്ല.. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം: പ്രേംകുമാര്‍