പഠിച്ചത് ഫാഷൻ ടെക്നോളജി; ആദ്യ സിനിമ 'ധ്രുവങ്ങൾ പതിനാറ്'; മനസുതുറന്ന് അഞ്ജന ജയപ്രകാശ്

അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജന ജയപ്രകാശ്.

വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ മികച്ച പ്രകടനമാണ് അഞ്ജന കാഴ്ചവെച്ചിരിക്കുന്നത്. ഇന്ദുലേഖ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഞ്ജന അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെത്തും മുൻപുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജന. ബിടെക് ഫാഷൻ ടെക്നോളജി പഠിച്ചതിന് ശേഷമാണ് ഷോർട്ട് ഫിലിമിലേക്കും അവിടുന്ന് സിനിമയിലേക്കും എത്തിയത്.

“പ്ലസ് ടു വരെ യുഎഎഇയിലായിരുന്നു പഠനം. അതിനുശേഷം എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണമെന്നുതോന്നി. ആ അന്വേഷണമാണ് ഫാഷൻ ടെക്നോളജി പഠിച്ചാലോ എന്ന ചിന്തയിലേക്കെത്തുന്നത്. കേരളത്തിൽ പലയിടത്തും നോക്കി. എന്നാൽ, എല്ലായിടത്തും ബി.എസ്.സി ഫാഷൻ ടെക്നോളജിയായിരുന്നു. ഒടുവിൽ കോയമ്പത്തൂരിൽ ഫാഷൻ ടെക്നോളജിയിൽ ബി.ടെക്. ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ അവിടെയെത്തി. ഭാഷയും സംസ്കാരവും അന്തരീക്ഷവുമെല്ലാം പുതിയതായിരുന്നു. കുറച്ചുകാലം അതിന്റെ പ്രശ്നങ്ങളുണ്ടായി. വളരെ പെട്ടെന്നുതന്നെ കോയമ്പത്തൂരിനോട് ഇഷ്ടംതോന്നി. ഒരുപാട് സൗഹൃദങ്ങളുണ്ടായി. കോളേജും പരിസരവുമെല്ലാം എക്സ്പ്ലോർ ചെയ്തു. ഉള്ളിലുണ്ടായിരുന്ന സിനിമാമോഹം അതിനിടയിൽ പുറത്തുചാടി.

അഭിനയത്തിലെ സാധ്യതകൾ തേടി. പഠിക്കുന്നത് ഫാഷൻ ടെക്നോളജി ആയതു കൊണ്ട് മോഡലിങ്ങിനോടും ഇഷ്ടം വന്നു. ആ ഇഷ്ടം ഷോർട്ട് ഫിലിമിലേക്കെത്തിച്ചു. ‘മ്യൂസ്’ എന്ന ഷോർട്ട്ഫിലിമിൽ അഭിനയിച്ചു. അതോടെ അഭിനയത്തിലും ഇഷ്ടംതോന്നി. എങ്കിൽ അഭിനയംതന്നെ കരിയറാക്കിയാലോ എന്ന ചിന്ത ഉള്ളിലുംവന്നു.

‘ധ്രുവങ്ങൾ പതിനാറ്’ സംവിധാനം ചെയ്‌ത കാർത്തിക് നരേൻ കോളേജിൽ എന്റെ രണ്ടു വർഷം ജൂനിയറായിരുന്നു. ‘മ്യൂസ്’ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ കാർത്തിക്കിന്റെ വീട്ടിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. അവിടെവെച്ച് കാർത്തിക്കിനെ പരിചയപ്പെട്ടു. അതിനുശേഷം കാർത്തിക് ഒരു ഷോർട്ട്ഫിലിം ചെയ്തു. അത് കണ്ടിട്ട് അവന് മെസ്സേജ് അയച്ചു. പിന്നീടൊരിക്കൽ കാർത്തിക് ‘ധ്രുവങ്ങൾ പതിനാറി’നെപ്പറ്റി പറഞ്ഞു. സിനിമയിൽ

വൈഷ്‌ണവി എന്ന കഥാപാത്രവും തന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ‘പാച്ചുവും അത്ഭുതവിളക്കി’ലേക്കു ള്ള വരവ്. ഗായത്രി സ്‌മിത ആയിരു ന്നു സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ. എല്ലാ കഥാപാത്രങ്ങളെയും ഓഡിഷൻ വഴിയാണ് തിരഞ്ഞെടുത്തത്. അവർ എന്റെ പ്രൊഫൈൽ ഇൻസ്റ്റഗ്രാമിൽ കണ്ടു. പിന്നീട് എന്നോട് ഈ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു. ശേഷം ഓഡിഷനായി ഒരു പി.ഡി.എഫ്. ഡോക്യുമെന്റ് അയച്ചുതന്നു. അതിൽ രണ്ട് സീനുകളുണ്ടായിരുന്നു.

അത് അഭിനയിച്ച് അയക്കാൻ പറഞ്ഞു. സീനിന്റെ സിറ്റുവേഷനെപ്പറ്റിയൊന്നും ധാരണയില്ലായിരുന്നു. ഞാൻ അയച്ചു. അങ്ങനെ ഏറക്കുറെ ഓക്കെയായി. ആ സമയം ഞാൻ ചെന്നൈയിലാണ് താമസം. ‘പാച്ചുവി’ന്റെ സംവിധായകൻ അഖിൽ സത്യനും അവിടെത്തന്നെയുണ്ട്. രണ്ടുതവണ ഞങ്ങൾ സംസാരിച്ചു. ലുക്ക് ടെസ്റ്റും നടത്തി 2020 ജനുവരിയിൽ പ്രൊജക്ടിന്റെ ഭാഗമായി. അഡ്വാൻസും വാങ്ങി.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ അഞ്ജന ജയപ്രകാശ് പറഞ്ഞത്.

Latest Stories

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി