അഭിനയം കൂടാതെ മറ്റൊരു മേഖലയിലും താല്പര്യമുണ്ട്: അഞ്ജന ജയപ്രകാശ്

അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജന ജയപ്രകാശ്.

വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ മികച്ച പ്രകടനമാണ് അഞ്ജന കാഴ്ചവെച്ചിരിക്കുന്നത്. ഇന്ദുലേഖ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഞ്ജന അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിൽ സെലിൻ ആയി വേഷമിടാനിരുന്നത് അഞ്ജനയാണ്. എന്നാൽ പിന്നീട് മഡോണയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അഞ്ജന നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ തനിക്ക് എഴുതാനുള്ള താല്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അഞ്ജന ജയപ്രകാശ്.

“അഭിനയത്തിന് പുറമേ എഴുത്തിലും താത്പര്യമുണ്ട്. മുൻപ് ഞാൻ ഒരു ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്. പക്ഷെ സിനിമ സംവിധാനം ചെയ്യാനുള്ള അറിവും അനുഭവസമ്പത്തുമില്ല. എന്നാൽ തിരക്കഥ എഴുതണമെന്ന മോഹം ഉള്ളിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ വൈകാതെ അത് ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ അഞ്ജന പറഞ്ഞത്.

അതേസമയം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്.

ദിലീഷ് പോത്തൻ, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ