മകന്‍ പോലും എന്നെ മനസ്സിലാക്കുന്നത് മോഹന്‍ലാല്‍ പറഞ്ഞിട്ട്: അഞ്ജു

ബാലതാരമായി സിനിമയില്‍ എത്തിയതാണ് അഞ്ജു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം വാങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ നടി. നിലവില്‍ സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ഇവര്‍. തന്റെ പ്രൗഢ ഗംഭീരമായ കരിയറിനെക്കുറിച്ച് തന്റെ മകന്‍ പോലും മനസ്സിലാക്കിയത് മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

നടിയുടെ വാക്കുകള്‍

ഞാന്‍ അഭിനയിച്ച സിനിമകള്‍ മകന് കാണിച്ചു കൊടുക്കുമ്പോള്‍, അമ്മ ഒന്ന് നിര്‍ത്തുമോ എന്ന ഭാവമായിരുന്നു അവന്. എന്നാല്‍ അത് മാറിയത് മോഹന്‍ലാല്‍ സര്‍ തന്നെ കുറിച്ച് പറയുന്നത് കേട്ടപ്പോഴാണ് എന്ന് അഞ്ജു പറയുന്നു. ഒരിക്കല്‍ ചെന്നൈയിലെ റാഡിസണ്‍ ബ്ലൂ റസ്റ്റോറന്റില്‍ ഡിന്നറിന് പോയതാണ് അഞ്ജുനും മകനും സഹോദരനും എല്ലാം. അവിടെ വച്ച് യാദൃശ്ചികമായി മോഹന്‍ലാലിനെ കണ്ടു.

മോഹന്‍ലാല്‍ വേഗം അടുത്ത് വന്നു. നീ എന്താ ഇവിടെ എന്ന് ചോദിച്ചു, സര്‍ ഡിന്നറിന് വന്നതാണ് എന്ന് പറഞ്ഞു. ആരാണ് കൂടെ ഉള്ളത് എന്ന് ചോദിച്ചപ്പോള്‍ മകനെ പരിചയപ്പെടുത്തി കൊടുത്തു.

മകനോട് പേരും മറ്റ് കാര്യങ്ങളും ചോദിച്ച ശേഷം് അദ്ദേഹം പറഞ്ഞു, ‘നിന്റെ അമ്മ ആരാണെന്ന് അറിയാമോ നിനക്ക്. ചെറിയ പ്രായം മുതല്‍ അഭിനയത്തിലേക്ക് വന്ന്, അതിശയിപ്പിയ്ക്കുന്ന പ്രകടനങ്ങള്‍ കാഴ്ച വച്ച അഭിനേത്രിയാണ്. നിങ്ങള്‍ക്കൊന്നും പറ്റില്ല, അവളുടെ അഭിനയത്തിന് അടുത്തെത്താന്‍’.

Read more

അന്ന് എന്റെ മകന്‍ ചോദിച്ചു, അമ്മാ നിങ്ങള്‍ ഇത്രയും വലിയ അഭിനേത്രിയായിരുന്നോ എന്ന്.