ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്, അതിലൊന്നും കുറ്റബോധവുമില്ല: ആന്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട്, കുറച്ച് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്് ആന്‍ അഗസ്റ്റിന്‍. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. ബെംഗളൂരുവില്‍ മീരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് നടത്തുകയാണ് ആന്‍ ഇപ്പോള്‍. ഇതിനൊപ്പം രണ്ട് സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് താരം.

കഴിഞ്ഞ മൂന്ന് നാലു വര്‍ഷം താന്‍ എന്തുചെയ്യുകയായിരുന്നുവെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും ബ്ലാക്ക് ഔട്ട് എന്ന് തന്നെ വേണമെങ്കില്‍ പറയാമെന്നുമാണ് വനിതാ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ അഗസ്റ്റിന്‍ പറയുന്നത്. സിനിമയെ താന്‍ ഗൗരവമായി എടുത്തിരുന്നില്ലെന്നും ഒരുപാടുപേര്‍ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്ന് അന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നുമാണ് ആന്‍ പറയുന്നത്.

പല കാര്യങ്ങളിലും പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്ന് താന്‍ സന്തോഷത്തോടു കൂടി ഇരിക്കുന്നതെന്നും താരം പറഞ്ഞു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. എഴുത്തുകാരന്‍ എം. മുകുന്ദന്റേതാണ് തിരക്കഥ. ഹരികുമാറാണ് സംവിധായകന്‍. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ നായകന്‍.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി