ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്: ആന്‍ അഗസ്റ്റിന്‍

ഒരിക്കല്‍ അഭിമുഖത്തില്‍ പറയാത്ത കാര്യം വന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ആന്‍ അഗസ്റ്റിന്‍. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആനിന് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നാണ് താന്‍ കേട്ടതെന്ന് അവതാരകന്‍ പറയുമ്പോള്‍ അത് നിഷേധിച്ചിരിക്കുകയാണ് നടി.

കേള്‍ക്കുന്നത് തെറ്റായ കാര്യമാണെന്നും. ഞാനിങ്ങനെ സംസാരിക്കുമെങ്കിലും എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ലെന്നും ആന്‍ പറയുന്നു. ബാംഗ്ലൂരിലെ സുഹൃത്തുക്കള്‍ വന്നത് സഹോദരിയുടെ കല്യാണ നിശ്ചയത്തിനാണ്. എനിക്ക് ബാംഗ്ലൂരിലും നാട്ടിലും അധികം സുഹൃത്തുക്കളില്ല. ഉള്ള കുറച്ച് പേര്‍ വളരെ ക്ലോസ് ആയവരാണ്. അവര്‍ എന്റെ കൂടെ വന്ന് നില്‍ക്കാറുണ്ട്.

അച്ഛനും അമ്മയുമായുമൊക്കെ ക്ലോസ് ആയിരിക്കും. പക്ഷെ അതും വിരലിലെണ്ണാവുന്നവരേ കാണൂവെന്നും ആന്‍ പറയുന്നു.

അതുകൊണ്ട് തന്നെ തന്നെക്കുറിച്ച് പ്രചരിച്ച ഈ വിവരം തെറ്റായിരിക്കുമെന്നും ആന്‍ അവതാരകനോടായി പറയുന്നുണ്ട്. ചില അഭിമുഖങ്ങള്‍ വായിക്കുമ്പോള്‍ സ്വയം ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ടെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ പ്രിയ നടനായ അഗസ്റ്റിന്റെ മകളാണ് ആന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അരങ്ങേറിയ ആന്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ താരമാണ്. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തെ തേടി പുരസ്‌കാരമെത്തുന്നത്.

വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വി്ട്ടുനിന്ന നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയായിരുന്നു ആനിന്റെ തിരിച്ചുവരവ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി