തന്റെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് അന്ന ബെന്‍. ലൊക്കേഷനില്‍ ഇരിക്കുന്ന ബെന്നിയുടെ താടിയില്‍ പിടിക്കുന്ന അന്നയുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
‘കീപ്പിംഗ് ഇറ്റ് പ്രൊഫഷണല്‍’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ആദ്യമായിട്ടാണ് അപ്പയ്ക്കൊപ്പം ജോലി ചെയ്യുന്നതെന്നും ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.
ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്‌സണ്‍ ആന്റണി സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ബെന്നി പി.നായരമ്പലമാണ്. 5 സെന്റും സെലീനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്നയും മാത്യു തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, ബെന്നി പി.നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സന്‍, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റു താരങ്ങള്‍.
e4 എന്റര്‍ടെയ്ന്‍മെന്‍സിന്റെയും എ.പി ഇന്റര്‍നാഷണലിന്റെയും ബാനറില്‍ മുകേഷ് ആര്‍ മേത്ത , സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.