'തേപ്പ് കിട്ടിയിട്ടില്ല, എന്നാല്‍ ഒരു ട്വിസ്റ്റ് ഉണ്ട്'; പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് അന്ന ബെന്‍

ക്രഷ് തോന്നിയ സെലിബ്രിറ്റിയെ കുറിച്ച് പറഞ്ഞ് അന്ന ബെന്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അന്നയുടെ പ്രതികരണം. തനിക്ക് തേപ്പ് കിട്ടിയതിനെ കുറിച്ചും താരം പറയുന്നുണ്ട്. ആദ്യമായി സെലിബ്രിറ്റി ക്രഷ് തോന്നിയത് ആരോടാണെന്ന ചോദ്യത്തിന് നടന്‍ മാധവനോട് എന്നാണ് അന്നയുടെ മറുപടി. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അന്ന പറയുന്നത്.

എന്നാല്‍ അതിലൊരു ട്വിസ്റ്റ് ഉണ്ട്. തേപ്പ് കൊടുത്തിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അന്നയെ കുറിച്ച് കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകള്‍ പലതും വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട്, അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ലെന്നും അന്ന പറയുന്നു.

ബെന്നിയുടെ മകളെന്ന ഐഡന്റിന്റി സിനിമയില്‍ അച്ഛനോടുള്ള ആളുകളുടെ സ്നേഹം തന്നിലേക്കും പകര്‍ന്നു കിട്ടാറുണ്ട് എന്നാണ് അന്ന പറയുന്നത്. അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്നേഹം ഇതൊക്കെ തന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്.

സെറ്റിലേക്കൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തില്‍ അവര്‍ തന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് തന്നെ കാണുന്നതെന്നും അന്ന പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്