ഷൂട്ടിനിടെ കാല്‍ ഉളുക്കി, ഡ്യൂപ്പില്ലാതെ ആയിരുന്നു ഫൈറ്റ് സീന്‍; 'കല്‍ക്കി'യെ കുറിച്ച് അന്ന ബെന്‍

ഓപ്പണിംഗ് ദിനത്തില്‍ 200 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയ ‘കല്‍ക്കി 2898 എഡി’ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നിലവില്‍ 500 കോടിക്ക് മുകളില്‍ കല്‍ക്കി തിയേറ്ററില്‍ നിന്നും നേടിക്കഴിഞ്ഞു. മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് ഭാവനാത്മകമായി നാഗ് അശ്വിന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്.

പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, കാമിയോ റോളില്‍ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, എസ്.എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ താരങ്ങളും പ്രമുഖ സംവിധായകരും സിനിമയിലുണ്ട്.

ശോഭനയ്‌ക്കൊപ്പം മലയാളി താരം അന്ന ബെന്നും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. കായ്‌റ എന്ന കഥാപാത്രമായാണ് അന്ന ചിത്രത്തില്‍ അഭിനയിച്ചത്. മിനുറ്റുകള്‍ മാത്രമുള്ള റോള്‍ ആയിരുന്നുവെങ്കിലും ആക്ഷന്‍ സീനുകള്‍ അടക്കം താരം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച സ്വീകാര്യതയാണ് അന്നയും നേടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിനിടെ കാല്‍ ഉളുക്കിയെന്നും ഡ്യൂപ്പില്ലാതെയാണ് ഫൈറ്റ് സീന്‍ ചെയ്തതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന ഇപ്പോള്‍. ഓരോ ഷോട്ട് കഴിയുമ്പോഴും ചതവും മുറിവുമൊക്കെ പറ്റിയെന്നും താരം പറയുന്നുണ്ട്. പല ഷെഡ്യൂളുകളായിട്ടായിരുന്നു ചിത്രീകരണം. അതിനാല്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷമെടുത്തെന്നും അന്ന വ്യക്തമാക്കി.

അതേസമയം, ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. കേരളത്തിലെ 285 സ്‌ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ