ഇതിന് മുമ്പ് ഇതൊന്നും ഞാന്‍ ആസ്വദിച്ചിട്ടില്ല, ഇതെന്റെ കരിയറിലെ നാഴികക്കല്ലായിരിക്കുമെന്ന് കരുതിയിരുന്നില്ല: അന്ന ബെന്‍

ഇന്ത്യന്‍ സിനിമയിലെ വിസ്മയമാവുകയാണ് ‘കല്‍ക്കി 2898 എഡി’. ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേക്ക് കുതിക്കുകയാണ് നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വലിയ താരനിര ഒന്നിച്ച കല്‍ക്കി പുറത്തിറങ്ങിയപ്പോള്‍ മിനുറ്റുകള്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന നടി അന്ന ബെന്നിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ശംഭാളയില്‍ നിന്നുള്ള വിമത പോരാളിയായ കൈറ എന്ന കഥാപാത്രത്തെയാണ് അന്ന ബെന്‍ അവതരിപ്പിച്ചത്. ഗംഭീര ആക്ഷന്‍ രംഗങ്ങളും അന്ന അവതരിപ്പിച്ചിട്ടുണ്ട്. കൈറ എന്ന കഥാപാത്രം തന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് അന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഷൂട്ടിനിടെ പരിക്കുപറ്റിയ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

അന്ന ബെന്നിന്റെ കുറിപ്പ്:

പുതിയതായി എന്തെങ്കിലും പരീക്ഷിക്കണം എന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് കൈറ എന്നിലേക്ക് വന്നത്. അതുകൊണ്ട് തന്നെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ആവേശഭരിതനായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അന്ന് ഞാന്‍ കരുതിയില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിര്‍മ്മിച്ച നാഗ് അശ്വിന്‍ എന്ന ഈ അദ്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്ത് മൂവീസിനും ഒരുപാട് നന്ദി.

നാഗി സര്‍ എങ്ങനെ ഇത്രയും റിലാക്‌സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു, കാരണം ഈ രണ്ടുവര്‍ഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാല്‍ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്ക് വഴിയൊരുക്കിയത്. സര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയില്‍ കൈറയെ അവതരിപ്പിക്കാന്‍ പ്രഗത്ഭരായ നിരവധി കലാകാരികള്‍ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്.

ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാന്‍ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതയാണ്. അദ്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. കൈറയ്ക്ക് നിങ്ങളെല്ലാം നല്‍കുന്ന സ്‌നേഹത്തിന് നന്ദി, അതിന് അര്‍ഹയാകാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടുകയാണ്.

ഈ യാത്രയുടെ ഏതാനും ചിത്രങ്ങളാണ് ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്:

1. അര്‍ച്ചന അഖില്‍ റാവുനിനൊപ്പമുള്ള ആദ്യത്തെ കോസ്റ്റ്യൂം ട്രയല്‍

2. വിസ്മയകരമായി ക്യാമറ ചലിപ്പിക്കുന്ന ഡിഓപി ഡിജോര്‍ഡിയുടെ ലെന്‍സിലൂടെ കൈറ.

34. പ്രിയപ്പെട്ട സാഹിതിയോടൊപ്പമുള്ള സ്റ്റണ്ട് റിഹേഴ്‌സലുകള്‍

5. കൈറയെ ആസ്വദിക്കുന്ന ഞാന്‍

6. കല്‍ക്കിയിലെ ഏറെ പ്രിയരായ ആളുകള്‍ എന്നെ സ്റ്റണ്ടിന് ഒരുക്കുന്നു

7. എന്റെ തലമുടിയില്‍ മണല്‍ പറ്റിയത് ഞാന്‍ ഇതിന് മുമ്പ് ഒരിക്കലും ആസ്വദിച്ചിട്ടില്ല കാരണം കല്‍ക്കിയിലെ സ്റ്റണ്ടുകള്‍ ചെയ്യുന്നത് അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു

8. സോളമന്‍ മാസ്റ്ററുമായി ഒരു ചിത്രം

9. സ്റ്റണ്ടിനിടയില്‍ കിട്ടിയ ചില പരുക്കുകള്‍

10. സംവിധാന സഹായികള്‍ എല്ലാവരും പ്രിയപ്പെട്ടവനായിരുന്നു

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍