പ്രഭാസിനൊപ്പം അന്ന ബെന്നും.. 'കല്‍ക്കി'യില്‍ ഓരോ സീനിലും 50 പേര്‍ വരെ, കഥാപാത്രം സീക്രട്ട് ആണ്!

നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എഡി’ സിനിമയുടെ അപ്‌ഡേറ്റുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. നടന്‍ പ്രഭാസിന്റെ കരിയറിലെ അടുത്ത സൂപ്പര്‍ ഹിറ്റ് എന്ന ഹൈപ്പ് ആണ് ചിത്രത്തിന് ഇപ്പോഴുള്ളത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി എന്നീ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഒരു മലയാളി താരവും വേഷമിടുന്നുണ്ട്.

മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ താരം അന്ന ബെന്‍ കല്‍ക്കിയുടെ ഭാഗമാകുന്നുണ്ട്. അന്ന ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കല്‍ക്കിയിലെ തന്റെ കഥാപാത്രം ഇപ്പോഴും രഹസ്യമാണ് എന്നാണ് അന്ന തുറന്നു പറഞ്ഞിരിക്കുന്നത്.

”സ്റ്റണ്ട് സീക്വന്‍സുകള്‍ ഉള്ളതിനാല്‍ കല്‍ക്കി കൂടുതലും ബുദ്ധിമുട്ടായിരുന്നു, എന്നാല്‍ മനോഹരവുമായിരുന്നു. കല്‍ക്കി ഷൂട്ട് ചെയ്യുമ്പോള്‍ ഓരോ സീന്‍ സീക്വന്‍സിലും 50 പേരെങ്കിലും ഉണ്ടായിരുന്നു. ചിത്രത്തിലെ എന്റെ വേഷം ഇപ്പോഴും രഹസ്യമാണ്. ചിത്രം പുറത്തിറങ്ങുമ്പോള്‍ മാത്രം അറിഞ്ഞാല്‍ മതി” എന്നാണ് ഒരു അഭിമുഖത്തില്‍ നടി പറയുന്നത്.

അതേസമയം, 600 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. പശുപതി, സ്വസ്ഥ ചാറ്റര്‍ജി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം മെയ് 9ന് ആണ് ചിത്രത്തിന്റെ റിലീസ്. അശ്വനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം