ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവും, ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നയാളാണ് പാര്‍വതി: അന്ന ബെന്‍

ഏത് പ്രതിസന്ധിയിലും തന്റെ കൂടെ ഉണ്ടാവുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് നടി പാര്‍വതി തിരുവോത്ത് എന്ന് നടി അന്ന ബെന്‍. ഏതൊരു പ്രശ്‌നത്തിലും പാര്‍വതിയുടെ കൈയില്‍ പരിഹാരമുണ്ടാവും. മാത്രമല്ല താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തി കൂടിയാണ് പാര്‍വതി എന്നാണ് അന്ന പറയുന്നത്.

”മലയാള സിനിമയില്‍ ഏറ്റവും അടുത്ത സുഹൃത്ത് പാര്‍വതി തിരുവോത്ത് ആണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടാവുന്ന ഒരാളാണ് പാര്‍വതി. ഏതൊരു പ്രശ്‌നത്തിലും പാര്‍വതിയുടെ കൈയില്‍ പരിഹാരമുണ്ടാവും. ഞാന്‍ ഏറ്റവും അധികം ആരാധിക്കുന്നയാളാണ് പാര്‍വതി.”

”ഒരു അഭിനേത്രി എന്ന നിലയിലും പാര്‍വതി എനിക്ക് അഭിമാനമാണ്. അന്ന ബെന്‍ പറഞ്ഞു. ആസിഫ് അലി, റോഷന്‍ മാത്യൂസ്, ദര്‍ശന രാജേന്ദ്രന്‍, റിമാ കല്ലിങ്കല്‍ തുടങ്ങിയവരും അടുത്ത സുഹൃത്തുക്കളാണ്” എന്നാണ് അന്ന ബെന്‍ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ‘കൊട്ടുകാളി’ എന്ന സിനിമയാണ് അന്നയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. വിനോദ് രാജിന്റെ സംവിധാനത്തില്‍ അന്ന ബെന്നും സൂരിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് കൊട്ടുകാളി. 74ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോറം സെക്ഷനിലേക്ക് തിരഞ്ഞെടുത്ത സിനിമയാണിത്.

സിനിമയില്‍ വേറിട്ട ഗെറ്റിപ്പിലാണ് അന്ന ബെന്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 23ന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍