ആദ്യമായി ആക്ഷൻ ചെയ്തത് 'കൽക്കി'യിലല്ല, അതൊരു മലയാള ചിത്രമായിരുന്നു: അന്ന ബെൻ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും അന്ന ബെന്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. കൈറ എന്ന കഥാപാത്രമായാണ് അന്ന കൽക്കിയിൽ വേഷമിടുന്നത്. മികച്ച ആക്ഷൻ രംഗങ്ങളാണ് അന്ന ബെൻ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് അന്ന ബെൻ.

താൻ ആദ്യമായി ആക്ഷൻ ചെയ്ത ചിത്രം കൽക്കി അല്ല എന്നാണ് അന്ന ബെൻ പറയുന്നത്. കൽക്കിയ്ക്ക് മുൻപ് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഒരു ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും എന്നാൽ മുപ്പത് ദിവസങ്ങൾക്ക് ശേഷം ആ ചിത്രം ഡ്രോപ്പ് ആയിപ്പോയെന്നും അന്ന ബെൻ പറയുന്നു.

“ഞാന്‍ ആദ്യമായി ആക്ഷന്‍ സീനുകള്‍ ചെയ്തത് കല്‍ക്കിയിലല്ല. കല്‍ക്കി എന്റെ കരിയറിലെ രണ്ടാമത്തെ ആക്ഷന്‍ സിനിമയാണ്. ആദ്യത്തേത് ഒരു മലയാളം സിനിമയായിരുന്നു. രഞ്ജന്‍ പ്രമോദ് സാറായിരുന്നു അതിന്റെ ഡയറക്ടര്‍. കപ്പേളക്ക് ശേഷം ഞാന്‍ ചെയ്ത സിനിമയായിരുന്നു അത്. ആ സിനിമക്ക് വേണ്ടി ഒരുപാട് ട്രെയിന്‍ ചെയ്തിരുന്നു. 60 ദിവസം കൊണ്ട് ചെയ്യാന്‍ പ്ലാനുള്ള സിനിമയായിരുന്നു അത്.

പക്ഷേ 30 ദിവസം ഷൂട്ട് ചെയ്ത ശേഷം ആ സിനിമ നിര്‍ത്തിവെച്ചു. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ സിനിമ പിന്നീട് നടന്നില്ല. അതിന്റെ കാരണമെന്താണെന്ന് എനിക്ക് ഇതുവരെ അറിയില്ല. ആ സിനിമക്ക് വേണ്ടി ഞാന്‍ പഠിച്ച ഫൈറ്റെല്ലാം കല്‍ക്കിയില്‍ ഗുണം ചെയ്തു. ആദ്യമായിട്ട് ആക്ഷന്‍ സീനുകള്‍ ചെയ്യുന്നതിന്റെ നെര്‍വസ്‌നെസ്സ് ഉണ്ടായിരുന്നില്ല.” എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അന്ന ബെൻ പറഞ്ഞത്.

എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ