അപ്പ എന്നെ ​ഗുണ്ട ബിനു എന്നാണ് വിളിക്കാറ്: അന്ന ബെൻ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും അന്ന ബെന്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

കെയ്റ എന്ന കഥാപാത്രമാണ് അന്ന ബെൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ കൽക്കിയെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെൻ. കപ്പേളയും കുമ്പളങ്ങിയുമെല്ലാം കൽക്കിയുടെ സംവിധായകൻ നാഗ് അശ്വിൻ കണ്ടിട്ടുണ്ടെന്നും, ദുൽഖർ ചിത്രത്തിലുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും അന്ന ബെൻ പറയുന്നു.

“പപ്പയുടെ കൂടെ സെറ്റിൽ പോവുകയും സിനിമകൾ കണ്ട് വന്നശേഷം വീട്ടിൽ അതിനെ കുറിച്ച് ഡിസ്കസ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു. സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്. അതുകൊണ്ട് തന്നെ അത് വർക്കാകുമോയെന്ന ടെൻഷനുണ്ടായിരുന്നു.

പക്ഷെ ആളുകളുടെ കയ്യടിയും സ്വീകരണവും മറ്റും കണ്ടപ്പോൾ സന്തോഷമായി. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ധാരണയുള്ള സംവിധായകനാണ് നാ​ഗ് അശ്വിൻ. കപ്പേളയും കുമ്പളങ്ങിയുമെല്ലാം അദ്ദേഹം കണ്ടിട്ടുണ്ട്. കയ്റ എന്ന കഥപാത്രം നാ​ഗ് അശ്വിന് വളരെ ഇഷ്ടമുള്ളതാണ്. കല്‍ക്കിയിലെ കയ്റയും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളും തമ്മില്‍ ഒരു ബന്ധമുണ്ട്. രണ്ടുപേരും ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ആളുകളാണ്.

അവര്‍ക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളും അങ്ങനെ തന്നെയാണ്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും അവരെ സന്തോഷത്തോടെ മാത്രമാണ് കാണാന്‍ കഴിയുക. നാഗ് സാര്‍ കഥയെ പറ്റി സംസാരിക്കുമ്പോള്‍ വളരെ പോസിറ്റീവ് ഔട്ട്‌ലുക്കുള്ള ഒരു കഥാപാത്രമാണ് എന്നായിരുന്നു കയ്റയെ കുറിച്ച് പറഞ്ഞത്. കയ്റയെ പറ്റി അങ്ങനെയുള്ള ഡിസ്‌ക്രിപ്ഷനായിരുന്നു എനിക്ക് നാഗ് സാറില്‍ നിന്ന് ലഭിച്ചത്. ഇത്രയേറെ കാമിയോസ് സിനിമയിലുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

സിനിമയിലെ മെയിൻ ആളുകൾക്ക് മാത്രമെ അത് അറിയുമായിരുന്നുള്ളു. ഡിക്യു കാമിയോ റോളിലുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. ആ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടതാണ്. കോമ്പിനേഷൻ സീൻ ഇല്ലാത്തതുകൊണ്ട് പ്രഭാസ് സാറിനെ നേരിട്ട് കണ്ടിട്ടില്ല. ദീപിക മാമിനൊപ്പവും ശോഭന മാമിനൊപ്പവുമായിരുന്നു എനിക്കുള്ള കോമ്പിനേഷൻ സീനുകൾ.

സ്റ്റണ്ട് ചെയ്യാൻ വേണ്ടി വർക്ക് ഔട്ട് ചെയ്യുമായിരുന്നു. ബോഡി വെയിറ്റ് കൂടാതെ ശ്രദ്ധിച്ചു. റെ​ഗുലർ ജിം ചെയ്യാൻ മടിയുള്ള വ്യക്തിയാണ് ഞാൻ. കുടുംബം എന്നെ സെലിബ്രിറ്റിയായി ​പരി​ഗണിക്കുന്നതായി തോന്നിയിട്ടില്ല. അതൊക്കെ ​ഗേറ്റിന് പുറത്ത് വരെ മാത്രം. എന്നെ എല്ലാവർക്കും അറിയാം എന്നത് പുറത്ത് പോകുമ്പോൾ ഫാമിലിയും ഫ്രണ്ട്സും പലപ്പോഴും മറന്ന് പോകാറുണ്ട്.

മലയാളത്തിൽ തന്നെ നിരവധി സിനിമകളുടെ കാസ്റ്റിങ് കോളിൽ ഞാനും അപേക്ഷിക്കാറുണ്ട്. അപ്പ ഫേമസാണെന്ന് സ്കൂൾ കാലം മുതൽ അറിയാമായിരുന്നു. വീട്ടിലൊക്കെ വെച്ച് ഇടയ്ക്കിടെ അപ്പ എന്നെ ​ഗുണ്ട ബിനുവെന്ന് വിളിക്കാറുണ്ട്. അതിന്റെ ട്രോളൊക്കെ അപ്പ കാണാറുണ്ട്. ട്രോൾസ് എഞ്ചോയ് ചെയ്യാനാണ് അപ്പ പറയാറുള്ളത്.” എന്നാണ് ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ അന്ന ബെൻ പറഞ്ഞത്.

എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Latest Stories

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍