എന്നെ പ്രേമിക്കുന്നതിനൊപ്പം തന്നെ അയാള്‍ മറ്റൊരാളെയും പ്രണയിച്ചു, ആ ബന്ധം തകര്‍ന്നപ്പോള്‍ മാനസികമായും തകര്‍ന്നു, ഗുളിക കഴിക്കേണ്ട അവസ്ഥയായിരുന്നു: അന്ന ചാക്കോ

സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെയാണ് നടി അന്ന ചാക്കോ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ പറയാം നേടാം എന്ന ഷോയില്‍ എംജി ശ്രീകുമാറുമായി സംവദിയ്ക്കവെ തന്റെ പ്രണയത്തെ കുറിച്ച് അന്ന ചാക്കോ വെളിപ്പെടുത്തുകയുണ്ടായി. സിനിമയോട് താത്പര്യമുള്ളത് കാരണം പാര്‍ട് ടൈം ആയി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന ആളുമായിട്ടായിരുന്നു അന്ന ചാക്കോയുടെ പ്രണയം. എറണാകുളത്ത് വച്ച് ആണ് കണ്ടതും പരിചയപ്പെട്ടതും. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും നടി പറയുന്നു.

അന്നയുടെ വാക്കുകള്‍

നമ്മള്‍ സ്നേഹിക്കുന്നവരുടെ ചെറിയ ചില മാനറിസങ്ങളില്‍ നിന്ന് തന്നെ അവരുടെ കള്ളത്തരം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഞങ്ങള്‍ക്കിടയില്‍ പ്രശ്ന എനിക്ക് ഫീല്‍ ചെയ്തത് കല്യാണക്കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ്. വീട്ടില്‍ വന്ന് കാര്യം പറയാന്‍ ആവശ്യപ്പെടുമ്പോള്‍ ഒന്നും അയാള്‍ താത്പര്യം കാണിയ്ക്കുന്നില്ല. വെറുതേ ഒഴിഞ്ഞു മാറുന്നു.

പിന്നീട് ഞാന്‍ അറിഞ്ഞു, എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു എന്ന്. പക്ഷെ അത് ബ്രേക്കപ്പ് ആയി. എന്ത് കാരണ കൊണ്ടും അയാളെ പിരിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുമ്പോള്‍ അയാള്‍ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിരിയുകയായിരുന്നു.

ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു. പക്ഷെ ഇപ്പോഴും ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം, കല്യാണം കഴിക്കുന്നുണ്ട് എങ്കില്‍ ഞാന്‍ പ്രണയിച്ചേ കെട്ടു

വേര്‍പിരിയല്‍ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് തളര്‍ത്തി. ശ്വാസം മുട്ടല് അനുഭവപ്പെടുന്നത് പോലെ തോന്നി, ഡോക്ടറെ കണ്ടപ്പോള്‍ സൈകാര്‍ട്ടിസ്റ്റിനെ കാണാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തപ്പോള്‍ എനിക്ക് ആന്‍സൈറ്റി അധികമാണ്, ഉറക്ക കുറവും ടെന്‍ഷനും ഒന്നും താങ്ങില്ല എന്ന് പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്