'അന്യന്‍' ഹിന്ദി റീമേക്ക് ഉണ്ടാവില്ല, നിര്‍മ്മാതാവിന് വേണ്ടത് മറ്റൊന്നാണ്, അത് പറ്റില്ല: ശങ്കര്‍

ചിയാന്‍ വിക്രം നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അന്യന്‍’ ഇനി റീമേക്ക് ചെയ്യുന്നില്ലെന്ന് സംവിധായകന്‍ ശങ്കര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി അപരിചിത് എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാതാവ് കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചതോടെ സിനിമ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് ശങ്കര്‍ പറയുന്നത്.

”അന്യന്‍ ഹിന്ദി റീമേക്ക് ആയി അപരിചിത് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആ സിനിമ പ്രഖ്യാപിച്ച സമയത്ത് അതിലും വലിയ സിനിമകള്‍ ബോളിവുഡിലും മറ്റും റിലീസായി. ഇപ്പോള്‍ നിര്‍മാതാവ് പറയുന്നത് അന്യനേക്കാള്‍ വലിയ സിനിമ ചെയ്യാനാണ്. അതുകൊണ്ട് ആ സിനിമ ഹോള്‍ഡ് ചെയ്ത് വച്ചിരിക്കുകയാണ്.”

”ഗെയിം ചെയ്ഞ്ചര്‍, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ക്ക് ശേഷം വേണം ഇനി ആ സിനിമയില്‍ എന്താണ് മാറ്റം വരുത്തേണ്ടതെന്ന് ആലോചിക്കാന്‍. അത് അന്യന്‍ സിനിമയ്ക്കും മുകളില്‍ നില്‍ക്കുന്ന ചിത്രമാകും” എന്നാണ് ശങ്കര്‍ പറയുന്നത്. അതേസമയം, തന്റെ ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം ഒരുക്കാന്‍ താല്‍പര്യമില്ലെന്നും ശങ്കര്‍ വ്യക്തമാക്കി.

”അന്യന്‍, ശിവാജി, നായക് എന്നീ സിനിമകളുടെ രണ്ടാം കാത്തിരുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. ചിലപ്പോഴൊക്കെ എനിക്കും തോന്നും അങ്ങനെയൊരു തുടര്‍ഭാഗം ചെയ്യാമെന്ന്. എന്നാല്‍ വെറുതെ ഒരാവശ്യവുമില്ലാതെ രണ്ടാം ഭാഗം ചെയ്യരുതെന്നാണ് എനിക്കു പറയാനുള്ളത്.”

”ആ വിഷയം എന്നെ തൃപ്തിപ്പെടുത്തണം. അങ്ങനെ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ രണ്ടാം ഭാഗം ചെയ്യും. ഇപ്പോള്‍ അങ്ങനെയൊരു കഥയും എന്റെ മനസില്‍ വന്നിട്ടില്ല” എന്നാണ് ശങ്കര്‍ പറയുന്നത്. നിലവില്‍ കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ ഇന്ത്യന്‍ 2 ആണ് ശങ്കറിന്റെതായി തിയേറ്ററിലെത്താന്‍ പോകുന്നത്. ജൂലൈ 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ