ഞാന്‍ വിളിച്ചാല്‍ നീ വരുമോയെന്ന് അനൂപേട്ടന്‍ ചോദിച്ചു; ആ വിളിയാണെന്നെ സിനിമയില്‍ എത്തിച്ചത്, മനസ്സു തുറന്ന് ജീവ

ടെലിവിഷന്‍ പരിപാടികളിലൂടെ അവതാരകനായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് ജീവ ജോസഫ്. ഇപ്പോഴിതാ താരം അഭിനയരംഗത്തേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. 21 ഗ്രാംസ് എന്ന ചിത്രമാണ് ഇപ്പോള്‍ താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തില്‍ സിനിമയിലേക്കെത്തിയ വഴിയെ കുറിച്ച് മനസ്സു തുറക്കുകയാണ് ജീവ.

സിനിമാ നടനായ അനൂപ് മേനോന്‍ വഴിയാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് ജീവ ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് അനൂപേട്ടന്‍. സരിഗമപയില്‍ ഒരു ദിവസം അദ്ദേഹം അവതാരകാനായെത്തിയിരുന്നു. അന്ന് ഇവന്റെ ആത്മാര്‍ത്ഥ എനിക്ക് ഒത്തിരി ഇഷ്ടമായെന്നും സിനിമയാണ് ഇവന്റെ ആഗ്രഹമെന്നും പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ നീ വരുമോ എന്നും അനൂപേട്ടന്‍ ചോദിച്ചെന്നും ജീവ പറയുന്നു.

‘ഒന്ന് വിളിച്ച് നോക്കൂ. ഞാന്‍ വീട്ടിലുണ്ടാകും എന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ ആ ഷോ കഴിഞ്ഞു. പോകാന്‍ നേരവും അനൂപേട്ടന്‍ പറഞ്ഞു, ഞാന്‍ നിന്നെ വിളിക്കുമെന്ന്. പിന്നെ ഒന്ന് രണ്ട് മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും അദ്ദേഹത്തെ കണ്ടു. അപ്പോള്‍ ചോദിച്ചു, നിനക്ക് സിനിമയിലൊന്നും അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. വേണം, പക്ഷെ ആരും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ശരി നീ എന്റെ നമ്പര്‍ നോട്ട് ചെയ്‌തോ എന്ന് പറഞ്ഞ് നമ്പറും തന്ന് പോയി. അപ്പോള്‍ തന്നെ ഞാന്‍ വാട്‌സ് ആപ്പില്‍ മെസേജും അയിച്ചിരുന്നു.’ – ജീവ പറഞ്ഞു.

Read more

പിന്നീട് ഒന്നര ആഴ്ച്ചയ്ക്ക്് ശേഷം അനൂപേട്ടന്‍ വിളിച്ചു. രണ്ട് ദിവസം കഴിയുമ്പോള്‍ ബിബിന്‍ എന്നയാള്‍ വിളിക്കുമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഈ സിനിമയില്‍ എത്തിയതെന്നും ജീവ പറഞ്ഞു.