നേതാക്കന്‍മാര്‍ സൗഹൃദത്തില്‍, രക്തസാക്ഷികള്‍ ആകുന്നത് അണികള്‍ മാത്രം: അനൂപ് മേനോന്‍

രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു നേതാവും നേരിട്ട് രക്തസാക്ഷി ആയിട്ടില്ല അണികള്‍ മാത്രമാണ് എപ്പോഴും രക്തസാക്ഷി ആയിട്ടുള്ളതെന്ന് നടന്‍ അനൂപ് മേനോന്‍. രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ തന്നെ വളരെ സൗഹൃദത്തിലാണ്. അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നത് എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

റിലീസിന് ഒരുങ്ങുന്ന ‘വരാല്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അനൂപ് മേനോന്‍ സംസാരിച്ചത്. മതം ഒന്നിലും കലരേണ്ടതില്ല. മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസമാണ്. മറ്റൊരാളുടെ മതത്തെ ബഹുമാനിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്.

മതം രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് പൊളിറ്റിക്കല്‍ നേട്ടത്തിന് വേണ്ടിയാണ്. ആ കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പല രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ തന്നെ വളരെ സൗഹൃദത്തിലാണ്. അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നത്. അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത്.

Read more

ഒരു നേതാവും രക്തസാക്ഷിയായിട്ട് നമ്മള്‍ കണ്ടിട്ടില്ല. ഒരുപക്ഷേ ഈ കാര്യങ്ങളൊക്കെയാകും വരാല്‍ എന്ന സിനിമയില്‍ പറയുന്നത്. ഒരു പൊളിറ്റിക്കല്‍ സിനിമ വരുമ്പോള്‍ മുന്‍ സിനിമ മാതൃകളോട് സാമ്യം തോന്നാം. വരാല്‍ പൂര്‍ണമായും ഒരു രാഷ്ട്രീയ സിനിമയാണെന്നും അനൂപ് മേനോന്‍ പറഞ്ഞു.