ബാല അയാളുടെ ഇന്നസെന്റ്‌സില്‍ പറയുന്നതാണ്, അയാളെ വേദനിപ്പിക്കുന്നതാവരുത് ട്രോളുകള്‍: അനൂപ് മേനോന്‍

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒന്നാണ് ടിനി ടോമും രമേഷ് പിഷാരടിയും ബാലയെ അനുകരിച്ചത്. ഇത് ട്രോളുകളില്‍ ഇടം പിടിച്ചപ്പോള്‍ ബാല ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘നാന് പ്രിത്തിരാജ് അനൂപ് മേനോന്’ എന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍.

പൃഥിരാജ്, ബാല, ടിനി ടോം എന്നിവരോടൊപ്പം സിനിമ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിനാണ് അനൂപ് മേനോന്‍ മറുപടി നല്‍കിയത്. ആ നാലു പേര്‍ സമ്മതിക്കുമെങ്കില്‍ ഉറപ്പായും ഉണ്ടാവും. ഈ ട്രോളുകളെ പറ്റി അറിയാത്ത മലയാളികള്‍ ലോകത്തുണ്ടെന്ന് തോന്നുന്നില്ല.

ട്രോളാണ് ആദ്യം കണ്ടത്. അതിനാല്‍ എന്താണ് സംഭവമെന്ന് മനസിലായില്ല. ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത് എന്നുള്ളതേ ഉള്ളൂ. അയാള്‍ അയാളുടെ ഇന്നസെന്റ്‌സില്‍ പറയുന്നതാണ് എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. ഈ വിഷയത്തില്‍ നേരത്തെ പൃഥിരാജും പ്രതികരിച്ചിരുന്നു.

‘ഹിറ്റ്‌ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ ബാല വിളിച്ചിരുന്നെന്നും എന്നാല്‍ ചിക്കന്‍ പോക്‌സ് വന്നത് മൂലം സിനിമ ചെയ്യാന്‍ പറ്റിയില്ല എന്നായിരുന്നു പൃഥി പറഞ്ഞത്. ട്രോളുകള്‍ താന്‍ കണ്ടിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Latest Stories

ഗാസയിലെ പ്രായപൂർത്തിയാകാത്തവരെ രഹസ്യമായി വധശിക്ഷയ്ക്ക് വിധേയരാകണം; ഓസ്ട്രിയയിലെ ഇസ്രായേൽ അംബാസഡർ ഡേവിഡ് റോട്ടിന്റെ രഹസ്യ വീഡിയോ പുറത്ത്

IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത കോർണൽ പിഎച്ച്ഡി വിദ്യാർത്ഥി തടങ്കലിൽ

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ

IPL 2025: 10 കോടിക്ക് മേടിച്ചപ്പോൾ വില കുറച്ച് കണ്ടവരൊക്കെ എവിടെ? ചെപ്പോക്കിൽ മുംബൈക്ക് മേൽ തീയായി നൂർ അഹമ്മദ്

അയോധ്യ രാമക്ഷേത്രം ആർ‌എസ്‌എസിന്റെ നേട്ടമല്ല, മറിച്ച് സമൂഹത്തിന്റെ നേട്ടമാണ്; അധിനിവേശ മനോഭാവം ഇന്ത്യയ്ക്ക് അപകടകരമാണ്: ദത്താത്രേയ ഹൊസബാലെ

IPL 2025: ഹൈദരാബാദിൽ സൺ റൈസേഴ്സിന്റെ സംഹാരതാണ്ഡവം; പൊരുതി തോറ്റ് രാജസ്ഥാൻ റോയൽസ്

സംഭാൽ പള്ളി കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ; ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ മൊഴി സമർപ്പിക്കുന്നത് തടയുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരൻ

IPL 2025: പൊരുതി തോറ്റാൽ അങ് പോട്ടെന്നു വെക്കും; പരിക്ക് വെച്ച് ഇജ്ജാതി അടി; സഞ്ജു വേറെ ലെവൽ

IPL 2025: എന്റെ പൊന്നു മക്കളെ ധോണിയോട് ജയിക്കാൻ നിനക്കൊന്നും സാധിക്കില്ല, ആ ഒരു കാര്യമാണ് അവന്മാരുടെ ബ്രഹ്മാസ്ത്രം: ആകാശ് ചോപ്ര