ശ്രീനിവാസന്‍ അങ്കിളിനോട് ഞാന്‍ പറഞ്ഞു, എനിക്ക് അത്രയും വലിയ സുന്ദരന്മാരെ ആവശ്യമില്ലെന്ന് : അനൂപ് സത്യന്‍

വരനെ ആവശ്യമുണ്ട് എന്ന തന്റെ ആദ്യ സിനിമ വലിയ വിജയമാക്കിയ സംവിധായകനാണ് അനൂപ് സത്യന്‍. ഇപ്പോഴിതാ തന്റെ അച്ഛന്റെ സിനിമകളിലെ ഹിറ്റ് തിരക്കഥാകൃത്ത് ശ്രീനിവാസന്‍ താന്‍ സിനിമ ചെയ്യും മുമ്പ്് പറഞ്ഞ രസകരമായ ഒരു കാര്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അനൂപ്.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ ചെയ്യും മുന്‍പേ എന്നെ ശ്രീനിവാസന്‍ അങ്കിള്‍ വിളിച്ചിരുന്നു. പുള്ളി എന്റെ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തമാശ രീതിയിലാണ് സംസാരിച്ചത്. ശോഭനയുടെ ഹസ്ബന്‍ഡ് ആയി വേണേല്‍ ഞാന്‍ അഭിനയിക്കാന്‍ വരാം എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് അത്രയും സുന്ദരന്മാരെ ആവശ്യമില്ലെന്ന്’.

‘ശ്രീനി അങ്കിള്‍ എപ്പോഴും അങ്ങനെയാണ് എന്തിലും ഒരു നര്‍മ്മം പൊതിഞ്ഞു സംസാരിക്കും. അത് മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന തരത്തിലുള്ളതായിരിക്കില്ല. എനിക്ക് അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് സിനിമകളും ശ്രീനിവാസന്‍ അങ്കിള്‍ എഴുതിയതാണ്. ‘നാടോടിക്കാറ്റ്’, ‘സന്ദേശം’, ‘ഞാന്‍ പ്രകാശന്‍’. അച്ഛന്റെ സിനിമകളില്‍ ഞാന്‍ കാണാത്തത് ‘വെറുതെ ഒരു പിണക്കം’ എന്ന സിനിമ മാത്രമാണ് ്’ അനൂപ് സത്യന്‍ പറയുന്നു.