എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു ഉത്തമനായ പുരുഷ സുഹൃത്ത് ഉണ്ട്, ഭയമില്ലാതെ അവരുമായി എല്ലാം പങ്കുവെയ്ക്കാന്‍ സാധിക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് അന്‍ഷിത

കൂടെവിടെ എന്ന സീരിയല്‍ വഴിയാണ് നടി അന്‍ഷിത മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാകുന്നത്. ഇതേ സീരിയലിലെ നായകനായ അര്‍ണവുമായിട്ടുള്ള അന്‍ഷിതയുടെ ബന്ധത്തെ ചോദ്യം ചെയ്ത് നടന്റെ ഭാര്യ വന്നത് വലിയ വിവാദമായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അര്‍ണവ് തനിക്കേറ്റവും പ്രിയപ്പെട്ടവനാണെന്ന് പറഞ്ഞ് കൊണ്ട് പുത്തന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീണ്ടും തന്റെ നിലപാട് തെളിയിച്ച് അന്‍ഷിത എത്തിയത്.

‘നൂറ് പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം. അത് നല്ലൊരു സുഹൃത്താണെന്ന് അന്‍ഷിത പറയുന്നു. അത് മാത്രമല്ല വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ അര്‍ണവ് നല്ല സുഹൃത്താണെന്നും ഇരുവരും തമ്മിലുള്ള ഐക്യം എത്രത്തോളമുണ്ടെന്നും’ നടി സൂചിപ്പിച്ചിരിക്കുകയാണ്.

‘എല്ലാ പെണ്‍കുട്ടികള്‍ക്കും അവളുടെ ജീവിതത്തില്‍ ഒരു ഉത്തമനായ പുരുഷ സുഹൃത്ത് ഉണ്ട്. ഭയമില്ലാതെ അവരുമായി എല്ലാം പങ്കുവെക്കാന്‍ അവള്‍ക്ക് സാധിക്കും. എന്റെ പ്രിയപ്പെട്ടവനേ, ഞാനെപ്പോഴും നിനക്ക് വേണ്ടി ഉണ്ടാവും’… എന്നുമാണ് അന്‍ഷിത പറയുന്നത്.

ഒരു കാറിന് മുന്നില്‍ നിന്നും ഓടി വന്ന് അര്‍ണവിനെ കെട്ടിപ്പിടിക്കുകയും ഇരുവരും വീഴാന്‍ പോവുന്നതുമായ രസകരമായൊരു വീഡിയോ കൂടി നടി ഇതിനൊപ്പം പങ്കുവെച്ചിരിക്കുകയാണ്. അതേ സമയം നടി പങ്കുവെച്ച വീഡിയോയുടെ കീഴില്‍ കമന്റുകളാണ് നിറയുന്നത്.

Latest Stories

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു