സൈസ് പോരാ എന്ന വാക്കുകള്‍ വളച്ചൊടിച്ചു, അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യന്‍; അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകനെ പിന്തുണച്ച് നടി

പൊതുവേദിയില്‍ വച്ച് നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെ സംവിധായകന്‍ ത്രിനാഥ് റാവു നക്കിനയ്‌ക്കെതിര രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടി അന്‍ഷുവിന് സൈസ് പോരാ, സൈസ് കൂട്ടാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയായിരുന്നു സംവിധായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. എന്നാല്‍ തനിക്ക് അത് അശ്ലീമായി തോന്നിയില്ലെന്നും അദ്ദേഹം സ്‌നേഹമുള്ള മനുഷ്യനാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി അന്‍ഷു.

സംവിധായകനെ പിന്തുണച്ചു കൊണ്ടാണ് അന്‍ഷുവിന്റെ വാക്കുകള്‍. ”ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്.”

”അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം പോലെയാണ് എന്നെ നോക്കിയത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്. വിവാദം അവസാനിപ്പിക്കണം. ഈ സിനിമയെ ഞാന്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.”

”തെലുങ്ക് സിനിമയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവരാന്‍ ഇതിലും മികച്ചൊരു സംവിധായകനില്ലെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്” എന്നാണ് അന്‍ഷു പറയുന്നത്. അതേസമം, ‘മസാക്ക’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ ആയിരുന്നു സംവിധായകന്‍ മോശമായി സംസാരിച്ചത്.

”തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്ന് അന്‍ഷുവിനോട് പറഞ്ഞു. അന്‍ഷുവിനെ കാണാന്‍ വേണ്ടി മാത്രം ‘മന്‍മധുഡു’ എന്ന സിനിമ കണ്ടത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാനും വലുപ്പം വെയ്ക്കാനും പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു. അടുത്ത ചിത്രത്തിന് അനുയോജ്യമാകും” എന്നിങ്ങനെയായിരുന്നു സംവിധായകന്റെ വാക്കുകള്‍.

Latest Stories

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ