അവസാന നിമിഷമാണ് എന്നെ ആ സിനിമയില്‍ നിന്നു പുറത്താക്കിയത്, കാരണം അതായിരുന്നു; വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് അന്‍സിബ

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായെത്തി മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ച നടിയാണ് അന്‍സിബ ഹസ്സന്‍ . ഇപ്പോള്‍, തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് അവര്‍. മമ്മൂട്ടി നായകനായ സി.ബി.ഐ ദി ബ്രെയ്ന്‍ ആണ് അന്‍സിബ അഭിനയിച്ച് അവസാനം എത്തിയ ചിത്രം.

ഇപ്പോള്‍, കരിയറില്‍ തനിക്ക് കൈമോശം വന്ന സിനിമകളെക്കുറിച്ച മനസ്സുതുറന്നിരിക്കുകയാണ് നടി. അവസാന നിമിഷം നഷ്ടപ്പെട്ട ഒരുപാട് സിനിമകള്‍ ഉണ്ടെന്നും അതില്‍ സങ്കടം തോന്നിയിട്ടുണ്ടെന്നുമാണ് അന്‍സിബ പറയുന്നത്.

അവസാന നിമിഷം നഷ്ടപ്പെട്ട കുറേ സിനിമകള്‍ ഉണ്ട്. അത്തരത്തില്‍ എനിക്ക് ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോള്‍ തന്നെ കമല്‍ സാര്‍ പറഞ്ഞിരുന്നു ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയൊക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്.

നമ്മള്‍ എന്ന സിനിമയില്‍ ഭാവന ചേച്ചിയെ മേക്ക് ഓവര്‍ ചെയ്യിച്ചായിരുന്നു അഭിനയിപ്പിച്ചത്. അതുപോലെ ആര്‍ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ എനിക്ക് ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ അത് പ്രതീക്ഷിച്ചു എന്നാല്‍, അവസാന നിമിഷം അവര്‍ക്ക് ചാന്ദ്നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോള്‍ ഭയങ്കര സങ്കടമുണ്ടായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം