അദ്ദേഹത്തിന്റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയില്‍ എന്നോണം ചൂളം കുത്താനും കൈയടിക്കാനും തോന്നിപ്പോകുന്നു; കമല്‍ഹാസനെ കുറിച്ച് ആന്റോ ജോസഫ്

ഉലകനായകന്റെ ‘വിക്രം’ കേരളത്തിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ വിജയത്തിന് കമല്‍ മലയാളി പ്രേക്ഷകരോട് നന്ദി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ കമല്‍ ഹാസനെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.കമല്‍ ‘വിക്രം’ കമല്‍ ഹാസന്‍ യുഗത്തിന്റെ പുന:രാരംഭമാണ് എന്ന് ആന്റോ ജോസഫ് പറയുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആശംസകളും നേര്‍ന്നിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശ്രീ.കമല്‍ഹാസന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമേകുന്നതാണ്. ‘ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റുന്നു’എന്ന അദ്ദേഹത്തിന്റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും തോന്നിപ്പോകുന്നു. യഥാര്‍ഥത്തില്‍ നമ്മള്‍ കമല്‍സാറിനാണ് നന്ദി പറയേണ്ടത്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമല്‍യുഗത്തിന്റെ പുന:രാരംഭമാണ് ‘വിക്രം’. ഉലകം മുഴുവന്‍ വീണ്ടും നിറഞ്ഞുപരക്കുകയാണ് ഈ നായകന്‍. ഞങ്ങളെ വീണ്ടും കയ്യടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും രസിപ്പിക്കുകയും ഇന്നലെകളെ തിരികെത്തരികയും ചെയ്തതിന് പ്രിയ കമല്‍സാര്‍…

ഹൃദയത്തില്‍ നിന്നുള്ള നന്ദി. ഈ പടപ്പുറപ്പാടില്‍ അദ്ദേഹത്തിനൊപ്പം മലയാളികളായ പ്രതിഭകള്‍ കൂടിയുണ്ട് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു. ഫഹദ്ഫാസില്‍,ചെമ്പന്‍വിനോദ്,നരേയ്ന്‍,കാളിദാസ് ജയറാം,ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയ നമ്മുടെ സ്വന്തം ചുണക്കുട്ടന്മാര്‍ കമല്‍സാറിനും ‘വിക്രം’ എന്ന സിനിമയുടെ വലിയ വിജയത്തിനുമൊപ്പം ചേര്‍ന്നുനില്കുന്നതുകാണുമ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതും സിനിമ എന്ന കലാരൂപം എല്ലാ വ്യത്യാസങ്ങള്‍ക്കും മീതേ തലയുയര്‍ത്തി നില്കുന്നതും തിരിച്ചറിയാം. ‘കൈതി’യും ‘മാസ്റ്ററും’ ‘മാനഗര’വും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ‘വിക്ര’ത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു. അയല്‍പക്കത്തെ സംവിധായകപ്രതിഭയ്ക്ക് സല്യൂട്ട്.

നമുക്ക് സുപരിചിതനായ വിജയ്സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ നില്കും. കമല്‍ സാര്‍ പറയും പോലെ ആ അവസാന മൂന്നുമിനിട്ടില്‍ നിറഞ്ഞാടിയ സൂര്യ ഉയര്‍ത്തിയ ആരവങ്ങള്‍ ഒരു തുടര്‍ച്ചയ്ക്ക് വിരലുകള്‍കൊരുത്ത് കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു…’അടുത്തസിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകും’ എന്ന കമല്‍സാറിന്റെ വാഗ്ദാനം നല്കുന്ന ആവേശം ചെറുതല്ല. ഇനിയും ഇത്തരം കൂട്ടായ്മകളിലൂടെ നല്ലസിനിമകളും വമ്പന്‍ഹിറ്റുകളും സൃഷ്ടിക്കപ്പെടട്ടെ…കമല്‍സാറിനും ‘വിക്രം’സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ആശംസകളറിയിക്കുന്നു.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി