മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം ചെയ്യുന്ന കമ്പനി എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഞങ്ങളോട് പ്രത്യേക സ്നേഹമുണ്ട്: ആന്റണി പെരുമ്പാവൂര്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ 25-ാമത്തെ ചിത്രമാണിത്. ജനങ്ങള്‍ക്ക് തങ്ങളോടുള്ള പ്രത്യേക സ്‌നേഹമാണ് ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങളുടെ വിജയത്തിന് പിന്നിലെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

“മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം ചെയ്യുന്ന കമ്പനി എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഞങ്ങളോട് പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ നിര്‍മിച്ച ചിത്രങ്ങളില്‍ ഭൂരിഭാഗവും വിജയത്തിലേക്ക് എത്തിക്കാന്‍ അവര്‍ സഹായിച്ചു. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ലാല്‍സാറിന്റെ കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് നിര്‍മിച്ചത്. അതുതന്നെയാണ് ഈ കമ്പനിയുടെ വിജയവും.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

“ഓരോ ചിത്രം നിര്‍മിക്കുമ്പോഴും ടെന്‍ഷനുണ്ട്. അന്നും ഇന്നും എന്റെ ധൈര്യം മോഹന്‍ലാല്‍സാര്‍ മാത്രമാണ്. എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് ആകണം എന്ന് ഞാന്‍ ആഗ്രഹിക്കാറില്ല. സിനിമയില്‍ അങ്ങനെ സംഭവിക്കാറുമില്ല. എന്നാലും അതില്‍ പലതും അപ്രതീക്ഷിതമായി സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്