'മൊത്തം ബ്ലോക്ക് ആക്കിയത് ഈ ബസ് ആണ്, എത്ര രോഗികള്‍ വരുന്നതാണ്..'; സ്വകാര്യ ബസിന്റെ വീഡിയോയുമായി ആന്റണി വര്‍ഗീസ്

അമിത വേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് എതിര്‍ വശത്തേക്ക് വന്ന് ഗതാഗത തടസം സൃഷ്ടിച്ച സൗകാര്യ ബസിന്റെ വീഡിയോയുമായി നടന്‍ ആന്റണി വര്‍ഗീസ്. നമ്മുടെ നാട്ടിലെ വണ്ടിക്കാരുടെ പരിപാടി ഇങ്ങനെയാണ് എന്നും ആന്റണി വര്‍ഗീസ് പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

എറണാകുളം സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ വച്ചാണ് സംഭവം. ”ഓവര്‍ സ്പീഡില്‍ റോങ് സൈഡ് കയറിവന്ന് അവിടെ മൊത്തം ബ്ലോക്ക് ആക്കിയത് ഈ ബസ് ആണ്. അതും എറണാകുളം ഗവണ്മെന്റ ജനറല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍.”

”എത്ര രോഗികള്‍ ദിവസവും വരുന്ന സ്ഥലമാണ്” എന്ന കുറിപ്പോടെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. നടന്‍ ജിനോ ജോസഫ് അടക്കമുള്ളവര്‍ താരത്തെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

”ബസില്‍ കേറാറുണ്ട് ഇപ്പോഴും കേറും. എന്നുവച്ച് ഒരാള്‍ റോങ്‌സൈഡ് കയറി വന്നു വഴി തടസപ്പെടുത്തുമ്പോള്‍ പിന്നെ മറ്റു വണ്ടികള്‍ എങ്ങനെ പോകും. റോഡ് ആരുടേയും തറവാട്ടുസ്വത്തല്ല അത് പ്രൈവറ്റ് ബസ് ആയാലും കെഎസ്ആര്‍ടിസിയായാലും.”

”റോഡില്‍ കൂടെ വാഹനം ഓടിക്കുമ്പോള്‍ എതിരെ വരുന്ന ഏതു വണ്ടിയോടും ഒരു പരസ്പര ബഹുമാനം ഉണ്ടാവണം. ഇങ്ങനെ റോങ്ങ് കേറി വരുന്ന സമയം ഒരു ആംബുലന്‍സ് കടന്നു വന്നാല്‍ ഉള്ള അവസ്ഥ എന്താകും” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍