തെറ്റ് പറ്റിപ്പോയി ചേട്ടാ എന്ന് പറഞ്ഞ് പെപ്പ തിരിച്ച് വരും... ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെ: ജൂഡ് ആന്തണി

ജൂഡ് ആന്തണി-പെപ്പെ വിവാദം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ആന്റണി വര്‍ഗീസ് പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്ന് ജൂഡ് ആരോപിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പിന്നാലെ പത്തു ലക്ഷം രൂപ താന്‍ തിരികെ നല്‍കിയെന്ന് വ്യക്തമാക്കി ആന്റണി രംഗത്തെത്തുകയും ചെയ്തിരുന്നു. ജൂഡിനെതിരെ ആന്റണിയുടെ മാതാവ് പരാതി നല്‍കുകയും ചെയ്തിരുന്നു. കുറച്ച് കാലം കഴിഞ്ഞാല്‍ പെപ്പെ തന്നോട് മാപ്പ് ചോദിച്ച് വരുമെന്ന് പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.

താന്‍ നടനെ ചീത്ത വിളിച്ചതിന് തെളിവുണ്ടെങ്കില്‍ അത് പെപ്പെ പുറത്തുവിടട്ടെ എന്നാണ് ജൂഡ് പറയുന്നത്. ”പെപ്പെയെ ഞാന്‍ ചീത്ത വിളിച്ച ഏതെങ്കിലുമൊരു ഓഡിയോ ക്ലിപ്പ് ധൈര്യമുണ്ടെങ്കില്‍ അവന്‍ പുറത്തുവിടട്ടെ. ഞാന്‍ ചീത്ത വിളിക്കുന്ന ആളാണ്. പക്ഷെ പെപ്പെയെ ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു തെറിയും പറഞ്ഞിട്ടില്ല.”

”അവന്‍ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞെങ്കില്‍ എനിക്ക് വിഷമമൊന്നുമില്ല. അനിയന്റെ സ്ഥാനത്താണ് ഞാന്‍ അവനെ കാണുന്നത്. അവനോട് ഞാന്‍ ക്ഷമിക്കുകയാണ്. പത്രസമ്മേളനം വിളിച്ച് ഹീറോ കാണിച്ച് വീട്ടില്‍ പോയി ഇരിക്കാന്‍ പറ്റുമായിരിക്കും. എന്തിനാണ് പക്ഷേ കള്ളം പറയുന്നത്. ശരിയാണ് ഞാന്‍ പറഞ്ഞതില്‍ മിസ്റ്റേക്കുണ്ട്.”

”ഫാമിലിക്ക് വിഷമമായതില്‍ സോറി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇല്ലാക്കഥ പറയരുത്. ഞാന്‍ അവനെ തെറി വിളിച്ചെന്നാണ് പറയുന്നത്. അങ്ങനെയുള്ള ആളല്ല ഞാന്‍. പെപ്പയോട് ഞാന്‍ പറയുന്നു. നീ തന്നെ വന്ന് പറയും, തെറ്റ് പറ്റിപ്പോയി ചേട്ടാ, ക്ഷമിക്കണം എന്ന്. അത് ദൈവം ചെയ്യിപ്പിച്ചിരിക്കും” എന്നാണ് ജൂഡ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ