കാവ്യ ചേച്ചിയുടെ ഏഴയലത്ത് പോലും വരില്ല ഞാന്‍, ഞങ്ങള്‍ മലബാറുകാരായതു കൊണ്ടാകും കാണാന്‍ സാമ്യം തോന്നുന്നത്: അനു സിത്താര

കാവ്യ മാധവനുമായി തന്നെ താരതമ്യം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നാറുണ്ടെന്ന് നടി അനു സിത്താര. തനിക്ക് കാവ്യയുടെ അതേ സൗന്ദര്യം ഉണ്ടെന്ന് ഒക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നത് താന്‍ അര്‍ഹിക്കുന്നില്ല എന്നാണ് അനു സിത്താര പറയുന്നത്.

പലരും പറയും താന്‍ കാവ്യ ചേച്ചിയെ പോലെ ആണെന്ന്. എന്നാല്‍ തനിക്ക് അത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നും. കാവ്യ ചേച്ചി തന്നേക്കാള്‍ ഒരുപാട് സുന്ദരിയാണ്. ഏത് കോണില്‍ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടി.

മാത്രമല്ല, ചെയ്തിരിക്കുന്ന വേഷങ്ങള്‍ ആയാലും ആര്‍ക്കും പകരം വയ്ക്കാന്‍ ഇല്ലാത്തതാണ്. കാവ്യ ചേച്ചിയുടെ ഏഴയലത്ത് വരില്ല താന്‍. എനിക്ക് അത്രയും സൗന്ദര്യമില്ല എന്ന് നന്നായിട്ട് അറിയാം. പിന്നെ കാവ്യ ചേച്ചി ചെയ്തത് പോലുള്ള വേഷങ്ങള്‍, നാട്ടിന്‍പുറത്തുകാരി ഇമേജുള്ള റോളുകള്‍ തനിക്ക് കിട്ടുന്നുണ്ട്.

ഒരുപക്ഷെ അതുകൊണ്ടാവാം ആളുകള്‍ തന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത്. തന്നോട് ഉള്ള ഇഷ്ടം കൊണ്ടോ, കാവ്യ ചേച്ചിയോടുള്ള ഇഷ്ട കൂടുതല്‍ ഉള്ളത് കൊണ്ടോ ആളുകള്‍ക്ക് തോന്നുന്നതാണ് അത്. പിന്നെ ചേച്ചി കാസര്‍കോടുകാരിയും താന്‍ വായനാടുകാരിയും ആണല്ലോ.

തങ്ങള്‍ മലബാറുകാരായത് കൊണ്ടുള്ള സാമ്യവും ഉണ്ടാവാം. അല്ലാതെ കാവ്യ ചേച്ചിയുടെ സൗന്ദര്യം തനിക്കില്ല എന്നാണ് അനു സിത്താര ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘മോമോ ഇന്‍ ദുബായ്’ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം