എപ്പോഴും വഴക്കും ബഹളവും ആണെങ്കിലും ഇഷ്ടപ്പെട്ട പരിപാടിയാണ്; ബിഗ് ബോസ് ടീം ക്ഷണിച്ചാല്‍ പോകുമെന്ന് അനുമോള്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയാകുന്നില്ലെന്ന് വ്യക്തമാക്കി മിനിസ്‌ക്രീന്‍ താരം അനുമോള്‍. സീസണ്‍ 3 പ്രഖ്യാപിച്ചതു മുതല്‍ മത്സരാര്‍ത്ഥികളുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. റിമി ടോമി, ബോബി ചെമ്മണ്ണൂര്‍, അനു കെ. അനിയന്‍ തുടങ്ങിയ താരങ്ങളെല്ലാം ഷോയില്‍ പങ്കെടുക്കുന്നില്ലെന്നും വ്യാജ വാര്‍ത്തകളാണ് ഉയരുന്നതെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബോസില്‍ താന്‍ മത്സരാര്‍ത്ഥിയാകുന്നില്ലെന്ന് അനുമോള്‍ പറഞ്ഞത്. ഒരുപാടു പേര്‍ തന്നോട് ചോദിക്കുന്നുണ്ട്. എല്ലാ ദിവസവും മെസേജുകള്‍ വരുന്നുണ്ട്. ഒരുകൂട്ടം ആളുകള്‍ പോകരുതേ എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ പോകണം എന്ന് പറയുന്നു.

എന്തായാലും താന്‍ ബിഗ് ബോസില്‍ ഉണ്ട് എന്നത് വ്യാജ വാര്‍ത്തയാണ്. ബിഗ് ബോസിലേക്ക് പോകുന്നില്ല, അവര്‍ തന്നെ സമീപിച്ചിട്ടുമില്ല. എന്നാല്‍ ക്ഷണം കിട്ടിയാല്‍ പോകുമെന്നും അനുമോള്‍ പറയുന്നു. ക്ഷണം കിട്ടിയിരുന്നെങ്കില്‍ ഒരു കൈ നോക്കിയേനെ. ആ വീടിന്റെ വൈബ് ആസ്വദിച്ചേനെ.

എപ്പോഴും വഴക്കും ബഹളവും ഒക്കെ ആണെങ്കിലും, അപരിചിതരായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബം പോലെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക എന്നത് തനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് എന്നും അനുമോള്‍ പറഞ്ഞു. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെട്ടത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു